Connect with us

കേരളം

നേരിയ ആശ്വാസം; സംസ്ഥാനത്ത് ഇന്നലെ പരിശോധിച്ചവരെല്ലാം നെ​ഗറ്റീവ്; പുതിയ നിപ കേസുളില്ല

IMG 20230915 WA0104

സംസ്ഥാനത്ത് നിപ വ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന നി​​ഗമനത്തിൽ ആരോഗ്യവകുപ്പ്. രണ്ടു നിപ മരണങ്ങൾ റിപ്പോർട്ട് ചെയ്ത കോഴിക്കോട് ജില്ലയിൽ ഇന്നലെ പരിശോധന നടത്തിയ സാമ്പിളുകളിൽ പുതിയ പോസിറ്റിവ് കേസുകളില്ല. ഇതോടെയാണ് രോഗവ്യാപനം രണ്ടാം ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന നിഗമനത്തിലെത്തിയത്. 51 പേരുടെ ഫലംകൂടി ലഭിക്കാനുണ്ട്.

കഴിഞ്ഞ ദിവസം നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയെ പരിചരിച്ച ആരോഗ്യ പ്രവർത്തകൻ ഉൾപ്പെടെ നിപ ലക്ഷണങ്ങളോടെ അഞ്ച് പേരെ കൂടി ഇന്നലെ ഐസൊലേഷനിലാക്കി. പുതിയതായി 97 പേരെ കൂടി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ സമ്പർക്കപ്പട്ടികയിൽ ഉള്ളവർ 1192 ആയി. ജില്ലയിൽ തുടരുന്ന കേന്ദ്ര സംഘം ഇന്നും വിവിധ സ്ഥലങ്ങൾ സന്ദർശിക്കും. കേന്ദ്ര മൃ​ഗസംരക്ഷണ വകുപ്പിന്റെ വിദ​ഗ്ധ സംഘവും നാളെ സംസ്ഥാനത്തെത്തും.

നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. വെൻറിലേറ്ററിൽ കഴിയുന്ന ഒമ്പതു വയസ്സുകാരൻറെ ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതിയുള്ളതായി ആരോഗ്യമന്ത്രി പറഞ്ഞു. നിലവിൽ നാല് ആക്ടിവ് കേസുകളാണ് സംസ്ഥാനത്തുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version