Connect with us

കേരളം

വൈദ്യുതി തടസ്സപ്പെട്ടാൽ ഈ നമ്പറിൽ പരാതി അറിയിക്കാമെന്ന് കെഎസ് ഇബി; വാട്സ് ആപ്പ് വഴിയും പരാതി അറിയിക്കാം

IMG 20240409 WA0123

വൈദ്യുതി തടസ്സപ്പെട്ടാൽ 9496001912 എന്ന മൊബൈല്‍‍‍ നമ്പരിലേക്ക് വിളിച്ചും വാട്സ് ആപ്പ് സന്ദേശമയച്ചും പരാതികൾ രജിസ്റ്റർ ചെയ്യാമെന്ന് കെഎസ് ഇബി. സെക്ഷന്‍‍‍ ഓഫീസില്‍‍‍ ഫോണ്‍‍‍ വിളിച്ചു കിട്ടാതെ വരുന്ന സാഹചര്യത്തില്‍‍‍ 1912 എന്ന നമ്പരില്‍‍‍‍ കെ എസ് ഇ ബിയുടെ കേന്ദ്രീകൃത കോള്‍‍‍ സെന്ററിലേക്ക് വിളിക്കാവുന്നതാണ്. ഐ വി ആര്‍‍‍ എസ് സംവിധാനത്തിലൂടെ അതിവേഗം പരാതി രജിസ്റ്റര്‍‍ ചെയ്യാന്‍‍‍ കഴിയും. ആവശ്യമെങ്കില്‍‍‍ കസ്റ്റമര്‍‍‍കെയര്‍‍‍ എക്സിക്യുട്ടീവിനോട് സംസാരിക്കാനും അവസരമുണ്ടാകും. 1912-ല്‍‍‍‍ വിളിക്കുന്നതിനുമുമ്പ് 13 അക്ക കണ്‍‍‍‍സ്യൂമര്‍‍‍ നമ്പര്‍‍‍ കൂടി കയ്യില്‍‍‍‍ കരുതുന്നത് പരാതി രേഖപ്പെടുത്തല്‍‍ എളുപ്പമാക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

കെ എസ് ഇ ബി സെക്ഷന്‍‍ ഓഫീസില്‍‍ വിളിക്കുമ്പോള്‍‍ ഫോണ്‍‍‍ എടുക്കുന്നില്ലായെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ അറിയിപ്പ്. വിതരണ ലൈനിലെ ലോഡ് ക്രമാതീതമായി കൂടുമ്പോഴാണ് ഫ്യൂസ് ഉരുകി വൈദ്യുതപ്രവാഹം നിലയ്ക്കുന്നത്. പരാതി അറിയിക്കാന്‍‍‍ കെ എസ് ഇ ബി സെക്ഷന്‍‍‍ ഓഫീസിലേക്കുള്ള ഫോണ്‍‍‍ വിളികളുടെ എണ്ണവും കൂടിവരുന്നു.കെ എസ് ഇ ബി സെക്ഷന്‍‍ ഓഫീസില്‍‍ വിളിക്കുമ്പോള്‍‍ ഫോണ്‍‍‍ എടുക്കുന്നില്ലായെന്ന പരാതി ശ്രദ്ധയില്‍‍‍പ്പെട്ടിട്ടുണ്ട്. ഫോണ്‍‍‍ റിസീവര്‍‍‍ മാറ്റി വയ്ക്കുന്നു എന്ന ആരോപണവുമുണ്ട്. ഇത് വാസ്തവമല്ല. ബോധപൂര്‍‍‍വം ഒരു ഓഫീസിലും ഫോണ്‍‍‍ എടുക്കാതിരിക്കുന്ന പ്രവണത ഇല്ല എന്നും കെഎസ്ഇബി വ്യക്തമാക്കി.

ഒരു സെക്ഷന്റെ കീഴില്‍‍‍ 15,000 മുതല്‍‍‍ 25,000 വരെ ഉപഭോക്താക്കള്‍‍‍ ഉണ്ടായിരിക്കും. ഒരു ലാന്‍‍‍ഡ് ഫോണ്‍‍‍ മാത്രമാണ് സെക്ഷന്‍‍‍ ഓഫീസുകളില്‍‍‍ നിലവിലുള്ളത്. ഒരാൾക്ക് മാത്രമാകും സംസാരിക്കാനാകുക. മറ്റുള്ളളവര്‍‍‍‍ക്ക് ഫോണ്‍‍‍ ബെല്ലടിക്കുന്നതായോ എന്‍‍‍ഗേജ്ഡായോ ആയിരിക്കും മനസ്സിലാവുക. ഇക്കാരണത്താലാണ് തെറ്റിദ്ധാരണ ഉണ്ടാവുന്നതെന്നും കെഎസ്ഇബി പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം3 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം3 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം3 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം3 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം3 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം3 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം3 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം3 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം3 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version