കേരളം
നിയമസഭ കയ്യാങ്കളി കേസിൽ വിധി 9ന്
നിയമസഭാ കയ്യാങ്കളി കേസ് തിരുവനന്തപുരം സി ജെ എം കോടതി ഈ മാസം 9 ന് വിധി പറയും. കോടതി ഇന്ന് സിറ്റിങ് ഇല്ലാത്തതിനാലാണ് ഹർജി ഒൻപതിലേക്ക് മാറ്റിയത്. പ്രതികളുടെ വിടുതൽ ഹർജികളിൽ തടസ്സ ഹർജിയുമായാണ് ചെന്നിത്തലയും അഭിഭാഷക പരിഷത്തും കോടതിയെ സമീപിച്ചത്.
മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് കയ്യാങ്കളി കേസിലെ പ്രതികൾ. നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആറുപേരും സുപ്രീം കോടതിയെ സമീപിച്ചു എങ്കിലും വിചാരണ നേരിടണമെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു.
ബാർ കോഴ വിവാദം കത്തി നിൽക്കെയാണ് 2015 മാർച്ച് 13ന് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ രാഷ്ട്രീയ കോലാഹലം നിയസമഭയിൽ അരങ്ങേറിയത്. അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബജറ്റ് അവതരം തടസ്സപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിടുകയായിരുന്നു.