Connect with us

ദേശീയം

താങ്ങുവില 1.63 കോടി കര്‍ഷകര്‍ക്ക്; ബജറ്റില്‍ കാര്‍ഷികമേഖലയ്ക്ക് വമ്പന്‍ പ്രഖ്യാപനം

Published

on

നെല്ലും ഗോതമ്പും സംഭരിക്കുന്നതിനായി കാര്‍ഷിക മേഖലയ്ക്ക് 2.37 ലക്ഷം കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 1.63 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് താങ്ങുവില നേരിട്ട് കൈമാറുന്നതിനാണ് തുക വകയിരുത്തിയത്. 2021-21 റാബി സീസണില്‍ 1208 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പാണ് സംഭരിക്കുക. ഖാരിഫ് സീസണില്‍ ഇത്രയും തന്നെ നെല്ലും സംഭരിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

സംഭരണത്തിന് പേപ്പര്‍രഹിത ഇ-ബില്‍ സംവിധാനം ഏര്‍പ്പെടുത്തും. സംഭരണവുമായി ബന്ധപ്പെട്ട മന്ത്രാലയമാണ് പുതിയ സംവിധാനത്തിന് തുടക്കമിടുക. ചെറുകിട മേഖലയ്ക്കും ചെറുകിട കര്‍ഷകര്‍ക്കുമായി റെയില്‍വേ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കും. കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് നബാര്‍ഡ് വഴി നിക്ഷേപ പദ്ധതി നടപ്പാക്കും. ജൈവ കൃഷിയെയും നൂതന കൃഷി രീതികളെയും പ്രോത്സാഹിപ്പിക്കുന്നതിന് കാര്‍ഷിക സര്‍വകലാശാലകളുടെ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും ധനമന്ത്രി വ്യക്തമാക്കി.

വിള നിര്‍ണയത്തിന് ഡ്രോണ്‍ സംവിധാനം ഒരുക്കും. ഭൂവസ്തുക്കളുടെ റെക്കോര്‍ഡുകള്‍ക്കും കീടനാശിനികളും പോഷക ഘടകങ്ങളും വിളകളില്‍ തളിക്കുന്നതിനും ഡ്രോണുകളെ പ്രയോജനപ്പെടുത്താവുന്നതാണ്. ജലസേചന പദ്ധതികള്‍ക്കായി വിവിധ നദീസംയോജന പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും ബജറ്റ് വ്യക്തമാക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version