Connect with us

കേരളം

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് ദേശീയ തലത്തില്‍ 25ാം സ്ഥാനം; ആദ്യ നൂറിൽ കേരളത്തിലെ 19 കോളജുകൾ

Published

on

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് ദേശീയ അംഗീകാരം. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിങ് ഫ്രെയിം വര്‍ക്കിന്റെ (എന്‍ ഐ ആര്‍ എഫ്) റാങ്ക് പട്ടികയില്‍ 25-ാം സ്ഥാനമാണ് യൂണിവേഴ്സിറ്റി കോളജിന് ലഭിച്ചത്. കേരളത്തിൽ നിന്ന് 19 കോളജുകളാണ് ആദ്യ നൂറിൽ ഉൾപ്പെട്ടത്.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് റാങ്കിങ് നിശ്ചയിക്കുന്നതിനുള്ള സംവിധാനമാണ് എന്‍ ഐ. ആര്‍ എഫിന്റേത്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എന്‍ ഐ ആര്‍ എഫ് 2015ലാണ് സ്ഥാപിതമായത്. യൂണിവേഴ്സിറ്റി കോളേജ് തുടര്‍ച്ചയായി മൂന്നാം തവണയാണ് മികച്ച സ്ഥാനം നിലനിര്‍ത്തിയത്. കേരളത്തിലെ കോളജുകളില്‍ ഒന്നാം സ്ഥാനവും യൂണിവേഴ്സിറ്റി കോളജിനാണ്.

ഓവറോള്‍, യൂണിവേഴ്‌സിറ്റി, എന്‍ജിനീയറങ്ങ്, മാനേജ്‌മെന്റ്, ഫാര്‍മസി, കോളേജ്, മെഡിക്കല്‍, ലോ, ആര്‍ക്കിടെക്ചര്‍, ഡെന്റല്‍, റിസര്‍ച്ച് തുടങ്ങി 11 വിഭാഗത്തിലാണ് റാങ്കിങ്ങ്. മികച്ച എം.ബി.എ. ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പട്ടികയില്‍ നാലാം സ്ഥാനമാണ് ഐ ഐ എം. കോഴിക്കോട് നേടിയിരിക്കുന്നത്. ഈ പട്ടികയില്‍ ആദ്യസ്ഥാനം നേടിയിരിക്കുന്നത് അഹമ്മദാബാദ് ഐ ഐ എമ്മാണ്. മികച്ച ആര്‍ക്കിടെക്ക്ച്ചര്‍ കോളേജുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം കോഴിക്കോട് എന്‍ ഐ ടി കരസ്ഥമാക്കി. ഐ ഐ ടി റൂര്‍ക്കിയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

മികച്ച കോളേജുകളുടെ പട്ടികയില്‍ 25-ാം സ്ഥാനമാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന് ലഭിച്ചത്. ഡല്‍ഹി മിറാന്റ കേളജാണ് ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത്.

എന്‍.ഐ.ആര്‍.എഫ്. റാങ്കിംഗ് 2021-ല്‍ ‘ഓവറോള്‍’, ‘എഞ്ചിനീയറിംഗ്’ എന്നീ രണ്ട് വിഭാഗത്തിലും ഐ ഐ ടി മദ്രാസ് ഒന്നാം സ്ഥാനം നേടി. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഐ ഐ ടി മദ്രാസ് ഈ സ്ഥാനം നേടുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://www.nirfindia.org/Home

കേരളത്തിൽ നിന്ന് മികച്ച കോളജുകളുടെ പട്ടികയിൽ ഇടംനേടിയ കോളജുകൾ – (ബ്രാക്കറ്റിൽ നേടിയ റാങ്ക്)

1. യൂണിവേഴ്സിറ്റി കോളജ്, തിരുവനന്തപുരം (25)
2. രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ്, എറണാകുളം (31)
3. മാർ ഇവാനിയോസ് കോളജ്, തിരുവനന്തപുരം (44)
4. സെന്റ് തെരേസാസ് കോളജ്, എറണാകുളം (45)
5. ഗവ. വിമൻസ് കോളജ്, തിരുവനന്തപുരം (46)
6. സേക്രട് ഹാർട് കോളജ്, എറണാകുളം (63)
7. സെന്റ് തോമസ് കോളജ്, തൃശൂർ (64)
8. സെന്റ് ജോസഫ്സ് കോളജ്, കോഴിക്കോട് (69)
9. ഫാറൂഖ് കോളജ്, കോഴിക്കോട് (73)
10. എസ് ബി കോളജ്, ചങ്ങനാശ്ശേരി, കോട്ടയം (79)
11. മാർത്തോമ കോളജ്, തിരുവല്ല (80)
12. ഗവ. കോളജ്, കാസർകോട് (82)
13. മാർ അത്തനേഷ്യസ് കോളജ്, കോതമംഗലം (86)
14. ബിഷപ്പ് മൂർ കോളജ്, ആലപ്പുഴ (89)
15. ബിഷപ്പ് കുരിയാലച്ചേരി കോളജ്, കോട്ടയം (89)
16. മഹാരാജാസ് കോളജ്, എറണാകുളം (92)
17. സിഎംഎസ് കോളജ് കോട്ടയം (93)
18. ഗവ. ബ്രണ്ണൻ കോളജ് കണ്ണൂർ (97)
19.ഗവ. വിക്ടോറിയ കോളജ്, പാലക്കാട് (99)

നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് ഏർപ്പെടുത്തിയ ‘ഇന്ത്യ റാങ്കിംഗ് 2021’ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാണ് പ്രകാശനം ചെയ്തത്. സഹമന്ത്രിമാരായ അന്നപൂർണ ദേവി, സുഭാസ് സർക്കാർ, ഡോ. രാജ് കുമാർ രഞ്ജൻ സിംഗ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

കൂടുതൽ സ്ഥാപനങ്ങളെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരാനും ഇന്ത്യയെ ഒരു ആഗോള പഠന ലക്ഷ്യസ്ഥാനമായി മാറ്റാനും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ പ്രധാൻ പറഞ്ഞു,. അതത് വിഭാഗങ്ങളിൽ റാങ്കിംഗിൽ ഒന്നാമതെത്തിയ ഇന്ത്യയിലെമ്പാടുമുള്ള എല്ലാ പ്രമുഖ സ്ഥാപനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കിടയിൽ നടത്തുന്ന ‘ഇന്ത്യ റാങ്കിംഗിന്റെ’ തുടർച്ചയായ ആറാമത്തെ പതിപ്പാണിത്. 2016 ൽ റാങ്കിംഗ് പദ്ധതി ആരംഭിച്ചപ്പോൾ, യൂണിവേഴ്സിറ്റി വിഭാഗത്തിനും എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, ഫാർമസി എന്നീ മൂന്ന് വിഷയ മേഖലയിലെ സ്ഥാപനങ്ങൾക്കും ആണ് റാങ്കിംഗ് പ്രഖ്യാപിച്ചത്.

ആറ് വർഷത്തിനിടയിൽ, മൂന്ന് പുതിയ വിഭാഗങ്ങളും അഞ്ച് പുതിയ വിഷയ മേഖലകളും റാങ്കിംഗിനായി പരിഗണിക്കപ്പെട്ടു. സമഗ്ര തലം, സർവകലാശാലകൾ , കോളേജ്, ഗവേഷണ സ്ഥാപനങ്ങൾ, എന്നീ നാല് വിഭാഗങ്ങളും എഞ്ചിനീയറിംഗ്, മാനേജ്മെന്റ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, ഡെന്റൽ,നിയമം എന്നിവ ഉൾപ്പെടെ 7 വിഷയ മേഖലകളും 2021 ൽ റാങ്കിംഗിനായി പരിഗണിക്കപ്പെട്ടു. ഗവേഷണ സ്ഥാപനങ്ങൾ ‘ ഇന്ത്യ റാങ്കിംഗ് 2021’ ൽ ആദ്യമായി റാങ്ക് ചെയ്യപ്പെട്ടു.

200 സ്ഥാപനങ്ങൾ എഞ്ചിനീയറിംഗ് വിഭാഗത്തിലും 100 എണ്ണം സമഗ്ര,യൂണിവേഴ്സിറ്റി, കോളേജ് വിഭാഗങ്ങളിലും, മാനേജ്മെന്റ്, ഫാർമസി വിഷയങ്ങളിൽ 75 വീതം, മെഡിക്കൽ, ഗവേഷണ സ്ഥാപനങ്ങളിൽ 50 വീതം , ഡെന്റൽ -40, നിയമം- 30, ആർക്കിടെക്ചർ -25 സ്ഥാപനങ്ങൾക്കും റാങ്ക് നൽകി. സമഗ്ര, യൂണിവേഴ്സിറ്റി, കോളേജ് എന്നി വിഭാഗത്തിൽ 101 മുതൽ 200 വരെ റാങ്ക്കളും എൻജിനീയറിംഗ് വിഭാഗത്തിൽ 201-300 വരെ അധിക റാങ്കിംഗുകളും നൽകി. ഇന്ത്യ റാങ്കിംഗ് 2021 കാണുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.nirfindia.org/2021/Ranking.html

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version