Connect with us

കേരളം

നിപ മരണം നടന്ന വീട്ടിൽ താമസിച്ചു, ക്വാറന്റീൻ ലംഘിച്ച് പുറത്തിറങ്ങി ദമ്പതികൾ; കേസെടുക്കുമെന്ന് പൊലീസ്

Himachal Pradesh Himachal Pradesh cloudburst (70)

നിപ ബാധിച്ച് മരിച്ചയാളുടെ ബന്ധുക്കളായ ദമ്പതികൾ ക്വാറന്റീൻ ലംഘിച്ചതായി കണ്ടെത്തി. നിപ മരണം നടന്ന മരുതോങ്കര കള്ളാട്ടെ വീട്ടിൽ ഇവർ രണ്ടുദിവസത്തിലധികം താമസിച്ചിരുന്നു. നാദാപുരം ഗ്രാമപ്പഞ്ചായത്തിലെ 19-ാം വാർഡിലെ വീട്ടിലാണ് ദമ്പതികൾ ക്വാറന്റീനിൽ കഴിഞ്ഞിരുന്നത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് വീട്ടുകാരായ യുവതിയും ഭർത്താവും പുറത്തുപോയതായി കണ്ടെത്തിയത്.

ഏഴുപേർ ക്വാറന്റീനിൽ കഴിയുന്ന നാദാപുരത്ത് സ്രവ പരിശോധനയ്ക്കുള്ള സംവിധാനം ആരോഗ്യവകുപ്പ് ഒരുക്കിയിരുന്നു. മൊബൈൽ ലാബ് സംവിധാനത്തിലൂടെയുള്ള പരിശോധനയ്ക്ക് നാദാപുരം ഗവ. താലൂക്കാശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, ജെ പി എച്ച് എൻ വിസ്മയ, ആശാവർക്കർ അനില എന്നിവർ വെള്ളിയാഴ്ച വൈകുന്നേരത്തോടെ വീട്ടിലെത്തിയപ്പോൾ യുവതിയും ഭർത്താവും സ്ഥലത്തില്ലായിരുന്നു. ഈ സമയം കുട്ടികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. യുവതിയും ഭർത്താവും രാവിലെ വീട്ടിൽനിന്ന് പുറത്തുപോയെന്നാണ് ആരോഗ്യവകുപ്പിന്റെ അന്വേഷണത്തിൽ അറിഞ്ഞത്.

ഉദ്യോഗസ്ഥർ ഇവരുടെ വിവരം നാദാപുരം പൊലീസിന് കൈമാറി. പകർച്ചവ്യാധിനിയന്ത്രണ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടെ ചേർത്ത് കേസെടുക്കുമെന്ന് പൊലീസ് പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version