Connect with us

കേരളം

‘മാര്‍ക്കറ്റില്‍ നിന്ന് വാങ്ങുന്ന റംബൂട്ടാനില്‍ നിന്നു നിപ പകരില്ല’; ഡോക്ടറുടെ കുറിപ്പ് ശ്രദ്ധേയമാകുന്നു

Published

on

കോഴിക്കോട് പന്ത്രണ്ടുകാരന്‍ നിപ ബാധിച്ചു മരിച്ചതോടെ വലിയ ആശങ്കയാണ് മേഖലയിലെ ജനങ്ങളിലുള്ളത്. റംബൂട്ടാനില്‍ നിന്നാണ് വൈറസ് ബാധ ഉണ്ടായതെന്ന ആരോഗ്യ വിദഗ്ധരുടെ പ്രാഥമിക നിഗമനം പുറത്തുവന്നതോടെ പഴങ്ങളെ ജനങ്ങള്‍ സംശയത്തോടെ നോക്കുന്ന സാഹചര്യവും ഉണ്ടായി.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പഴക്കടകളില്‍ കച്ചവടം തീര്‍ത്തും കുറവാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ സംശയദൂരീകരണം നടത്തുകയാണ്, ഈ ചെറു കുറിപ്പില്‍ ഡോ. കെ പി അരവിന്ദന്‍. മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങുന്ന റംബൂട്ടാനില്‍ നിന്നോ മറ്റു ഫലങ്ങളില്‍ നിന്നോ നിപ പകരില്ലെന്ന് ഉറപ്പിച്ചു പറയുന്നു, അദ്ദേഹം.

ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ്:

കോഴിക്കോട്ട് മാര്‍ക്കറ്റുകളില്‍ ഇപ്പോള്‍ റംബൂട്ടാന്‍ ആരും വാങ്ങുന്നില്ലത്രെ.
ഇത് തെറ്റിദ്ധാരണ മൂലമാണ്. മാര്‍ക്കറ്റുകളില്‍ കിട്ടുന്ന ഫലങ്ങള്‍ തികച്ചും സുരക്ഷിതമാണ്.
വവ്വാലുകള്‍ കടിച്ചിട്ട ഫലങ്ങളില്‍ നിന്ന് രോഗം പകരണമെങ്കില്‍ അതിന്റെ ഉമിനീര്‍ മുഴുവനായി ഉണങ്ങുന്നതിനു മുന്‍പ് അത് എടുത്ത് കഴിക്കുകയോ അതെടുത്ത കൈ കഴുകാതെ വായിലേക്കോ മറ്റോ കൊണ്ടു പോവുകയോ വേണം.

ഉമിനീര്‍ ഉണങ്ങിക്കഴിഞ്ഞാല്‍ വൈറസ്സിന് പുറത്ത് അധിക സമയം ജീവിക്കാനാവില്ല. പല മണിക്കൂറുകളോ ദിവസങ്ങളോ കഴിഞ്ഞ് മാര്‍ക്കറ്റില്‍ എത്തുന്ന ഫലങ്ങളില്‍ വൈറസ്സിന്റെ ഒരു സാന്നിധ്യവും ഉണ്ടാവില്ല. മാര്‍ക്കറ്റുകളില്‍ നിന്ന് വാങ്ങുന്ന റംബൂട്ടാനില്‍ നിന്നോ മറ്റു ഫലങ്ങളില്‍ നിന്നോ നിപ്പ പകരില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version