Connect with us

കേരളം

നിഖിലിന്റെ വ്യാജ ബിരുദം: അബിൻ സി രാജിനെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി പൊലീസ്

Published

on

കായംകുളം എംഎസ്എം കോളേജ് വിദ്യാർത്ഥി നിഖിൽ തോമസിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് എസ്എഫ്ഐ മുൻ ഏരിയാ നേതാവ് അബിൻ സി രാജും പ്രതിയാകുമെന്ന് ഡിവൈഎസ്പി. സർട്ടിഫിക്കറ്റിനായി സ്വകാര്യ ഏജൻസിക്ക് നൽകിയ പണം അബിന്റേതാണെന്നും അബിൻ സി രാജിനെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങിയെന്നും പൊലീസ് പറഞ്ഞു. ഇന്ന് കസ്റ്റഡിയിൽ ഹാജരാക്കിയാൽ നിഖിലിന്റെ കസ്റ്റഡി പൊലീസ് ആവശ്യപ്പെടും.

പൊലീസിനോട് നിഖിൽ തോമസ് എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിരുന്നു. വ്യാജ ബിരുദ സർട്ടിഫിക്കറ്റിന് പിന്നിൽ കായംകുളം എസ്എഫ്ഐ മുൻ ഏരിയാ നേതാവായ അബിൻ സി രാജാണെന്നും ഇദ്ദേഹം ഇപ്പോഴുള്ളത് മാലിദ്വീപിലാണെന്നും ഇയാൾ പറഞ്ഞു. കൊച്ചിയിലെ വിദേശ മാൻപവർ റിക്രൂട്ട്മെന്റ് ഏജൻസിയാണ് സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നും ഏജൻസിയെ പരിചയപ്പെടുത്തിയത് അബിൻ സി രാജാണെന്നും മൊഴി നൽകിയ നിഖിൽ, ബിരുദ സർട്ടിഫിക്കറ്റിനായി രണ്ട് ലക്ഷം രൂപയാണ് ചെലവിട്ടതെന്നും പറഞ്ഞിരുന്നു.

വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കായംകുളം എംഎസ്എം കോളേജിന് വീഴ്ച സംഭവിച്ചെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു ഇന്ന് പറഞ്ഞിരുന്നു. വ്യാജ സർട്ടിഫിക്കറ്റാണെന്നത് അധ്യാപകർ തിരിച്ചറിയേണ്ടതായിരുന്നു. അവിടെ പഠിച്ച വിദ്യാർത്ഥിയാണ് നിഖിൽ തോമസ്. എന്നാൽ നിഖിൽ തോമസിന്റെ തുല്യത സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കേരള സർവ്വകലാശാലയ്ക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ല. സർവകലാശാല സർട്ടിഫിക്കറ്റുകളല്ല പരിശോധിക്കുന്നത്. കോഴ്സിന്റെ വിഷയങ്ങൾ മാത്രമാണെന്നും ബിന്ദു പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version