Connect with us

കേരളം

നവംബര്‍ ഒന്നുമുതല്‍ ഓണ്‍ലൈന്‍ അധ്യയനത്തിന് പുതിയ സമയക്രമം

Published

on

ഒന്നര വര്‍ഷത്തെ അടച്ചിടലിനുശേഷം നവംബര്‍ 1-ന് സ്കൂളുകള്‍ തുറക്കുമ്ബോള്‍ ഓണ്‍ലൈന്‍ അധ്യയനത്തിന് പുതിയ സമയക്രമം. നേരിട്ടുള്ള ക്ലാസുകള്‍ക്കൊപ്പം കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ ക്ലാസുകളും ജി-സ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസുകളും കൂടെ നടത്തും. നവംബര്‍ 12 വരെയുള്ള ഡിജിറ്റല്‍ ക്ലാസുകളുടെ പുതുക്കിയ സമയക്രമം കൈറ്റ് ക്രമീകരിച്ചു.

ഫസ്റ്റ്ബെല്‍ 2.0 ക്ലാസുകള്‍

നവംബര്‍ 1 മുതല്‍ 12 വരെ കൈറ്റ് വിക്ടേഴ്സിലൂടെയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകള്‍ പ്ലസ്ടു കുട്ടികള്‍ക്ക് രാവിലെ എട്ട് മണി മുതല്‍ 11 മണി വരെ ആയിരിക്കും. ഈ ആറു ക്ലാസുകള്‍ രാത്രി 7.30 മുതല്‍ 10.30 വരെ പുനഃസംപ്രേഷണം ചെയ്യും. പ്രീ-പ്രൈമറി വിഭാഗത്തിനുള്ള കിളിക്കൊഞ്ചല്‍ രാവിലെ 11 മണി മുതലും എട്ടാം ക്ലാസുകാര്‍ക്ക് രണ്ട് ക്ലാസുകള്‍ 11.30 മുതലും‍ ഒന്‍പതാം ക്ലാസുകാര്‍ക്ക് മൂന്ന് ക്ലാസുകള്‍ ഉച്ചയ്ക്ക് 12.30 മുതലും കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യും.

ഉച്ചക്ക്യ്ക്ക് ശേഷമാണ് ഒന്നു മുതല്‍ ഏഴുവരേയും പത്താം ക്ലാസിനും ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക. ഉച്ചക്ക് 2, 02.30, 03.00, 03.30, 04.00, 04.30, 05.00 എന്നീ സമയങ്ങളിലാണ് യഥാക്രമം 1, 2, 3, 4, 5, 6, 7 ക്ലാസുകളുടെ സംപ്രേഷണം. പത്താം ക്ലാസിന്റെ സംപ്രേഷണം വൈകുന്നേരം 05.30 മുതല്‍ 07.00 വരെയാണ്. പത്തിലെ 3 ക്ലാസുകളും‍ അടുത്ത ദിവസം രാവിലെ 06.30 മുതല്‍ പുനഃസംപ്രേഷണം നടത്തും.

കൈറ്റ് വിക്ടേഴ്സിന്റെ രണ്ടാമത്തെ ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസിലും തൊട്ടടുത്ത ദിവസം മുഴുവന്‍ ക്ലാസുകളുടേയും പുനഃസംപ്രേഷണത്തിന് അവസരമൊരുക്കിയിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു. കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം രാവിലെ 8 മണി മുതല്‍ 09.30 വരെ പത്താം ക്ലാസും വൈകുന്നേരം 03.30 മുതല്‍ 06.30 വരെ പ്ലസ് ടു ക്ലാസുകളും സംപ്രേഷണം ചെയ്യും. എട്ട്, ഒന്‍പത് ക്ലാസുകള്‍ ഉച്ചക്ക് ഒരു മണിക്കും രണ്ട് മണിക്കുമാണ് സംപ്രേഷണം. ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകാര്‍ക്ക് അരമണിക്കൂര്‍ വീതമുള്ള ക്ലാസുകള്‍ രണ്ടാം ചാനലില്‍ തുടര്‍ച്ചയായി രാവിലെ 9.30 മുതല്‍ 12.30 വരെ പുനഃസംപ്രേഷണം ചെയ്യും.

ഓണ്‍ലൈന്‍ ക്ലാസുകള്‍

ജി-സ്യൂട്ട് പ്ലാറ്റ്ഫോം ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ നിലവില്‍ പത്താം ക്ലാസിലാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഹൈസ്ക്കൂള്‍ വിഭാഗത്തിലെ 35446 അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും ലോഗിന്‍ വിലാസം നല്‍കിക്കഴിഞ്ഞു. നവംബര്‍ ആദ്യവാരത്തോടെ 8, 9 ക്ലാസുകളിലെ ഏകദേശം 8.6 ലക്ഷം കുട്ടികള്‍ക്കുകൂടി ലോഗിന്‍ ഐ.ഡി. നല്‍കി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. നേരത്തെ ഹൈസ്ക്കൂള്‍/ഹയര്‍ സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലെ 430 സ്കൂളുകളില്‍ ആഗസ്റ്റ് മാസത്തോടെ പൈലറ്റ് പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചിരുന്നു.

എന്നാല്‍ പ്ലസ് വണ്‍ പൊതുപരീക്ഷ ആയതിനാല്‍ ഹയര്‍ സെക്കന്ററി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി അധ്യാപകര്‍ക്ക് ജി-സ്യൂട്ട് പരിശീലനം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ഹയര്‍ സെക്കന്ററി മേഖലയില്‍ ഓണ്‍ലൈന്‍ പഠനം നടപ്പാക്കുന്ന തിനുള്ള സര്‍ക്കുലറുകള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച്‌ ഈ സ്കൂളുകളിലെ ഐ.ടി. കോ-ഓര്‍ഡിനേറ്റര്‍മാരായ രണ്ട്പേര്‍ക്ക് നവംബര്‍ 5, 6 തീയതികളില്‍ വിവിധ കേന്ദ്രങ്ങളിലായി കൈറ്റ് നേരിട്ട് പരിശീലനം നല്‍കും.

ഇപ്രകാരം പരിശീലനം ലഭിച്ചവര്‍ അതത് സ്കൂളിലെ അധ്യാപകര്‍ക്ക് നവംബര്‍ 8-നും 10-നും ഇടയില്‍ ഉച്ചയ്ക്ക്ശേഷം പരിശീലനം നല്‍കും. പരിശീലനങ്ങള്‍ക്കുള്ള മൊഡ്യൂളുകളും വീഡിയോകളും ഓണ്‍ലൈന്‍ പിന്തുണയും കൈറ്റ് നല്‍കും. അധ്യാപക പരിശീലനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് നവംബര്‍ 9-നും 12-നും ഇടയില്‍ പ്ലസ് ടു കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. ഇതിനു മുന്നോടിയായി ഈ വിഭാഗത്തിലെ മുഴുവന്‍ അധ്യാപകര്‍ക്കും അഞ്ചുലക്ഷത്തോളം കുട്ടികള്‍ക്കും ജി-സ്യൂട്ട് പ്ലാറ്റ്ഫോമില്‍ ലോഗിന്‍ വിലാസം കൈറ്റ് നല്‍കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version