Connect with us

കേരളം

ഓൺലൈൻ ക്ലാസുകൾക്ക് പുതിയ സമയക്രമീകരണം

Published

on

കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല്‍ 2.0 ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് ജനുവരി 21 മുതലുള്ള പുതിയ സമയക്രമം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പ്രസിദ്ധീകരിച്ചു. ഓരോ ക്ലാസും കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്നത് അടുത്ത ദിവസം രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ മറ്റൊരു സമയത്ത് പുനഃസംപ്രേഷണം ചെയ്യും. എല്ലാ ക്ലാസുകളും ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍(www.firstbell.kite.kerala.gov.in) ലഭ്യമാക്കുകയും ചെയ്യും.

കൈറ്റ് വിക്ടേഴ്സില്‍ പ്ലസ്‍വണിന് രാവിലെ 7 മുതല്‍ 8.30 വരെ മൂന്ന് ക്ലാസുകളും പ്ലസ്‍ടുവിന് വൈകുന്നേരം 3.30 മുതല്‍ 7.30 വരെ എട്ടു ക്ലാസുകളും സംപ്രേഷണം ചെയ്യും. പ്രീപ്രൈമറി ക്ലാസുകള്‍ രാവിലെ 8.30ന്. രാവിലെ 9.00, 9.30, 10.00, 10.30, 11.00, 11.30, ഉച്ചയ്ക്ക് 12.00, 12.30, എന്നീ സമയങ്ങളില്‍ യഥാക്രമം 1, 2, 3, 4, 5, 6, 7, 8 ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ഒന്‍പതാം ക്ലാസിന് ഉച്ചയ്ക്ക് 1 മുതല്‍ 2 വരെ രണ്ട് ക്ലാസുകളും പത്താം ക്ലാസിന് ഉച്ചയ്ത്ത് 2 മുതല്‍ 3.30 വരെ മൂന്ന് ക്ലാസുകളും കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യും. പത്താം ക്ലാസിന് രാത്രി 9.30 മുതല്‍ പുനഃസംപ്രേഷണം ഉണ്ടാകും.

ക്ലാസുകളുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം ഉണ്ടാകും. പ്ലസ്‍വണിന് വൈകുന്നേരം 6 മുതലും പ്ലസ്‍ടുവിന് രാവിലെ 8.30 മുതലും പത്താം ക്ലാസിന് രാവിലെ 7 മുതലും അടുത്ത ദിവസം അതേ ക്രമത്തില്‍ പുനഃസംപ്രേഷണം ചെയ്യും. പ്രീ-പ്രൈമറി മുതല്‍ എട്ടുവരെ ക്ലാസുകള്‍ അടുത്ത ദിവസം ഉച്ചയ്ക്ക് 12.30 മുതല്‍ 4.30 വരെയും ഒന്‍പതാം ക്ലാസ് 5 മണിക്കും ആണ് കൈറ്റ് വിക്ടേഴ്സ് പ്ലസിലെ പുനഃസംപ്രേഷണം.

ഫെബ്രുവരി ആദ്യവാരം പത്താം ക്ലാസിന്റേയും അവസാനവാരം പ്ലസ്‍ടുവിന്റേയും ക്ലാസുകള്‍ പൂര്‍ത്തിയാക്കി ഫോക്കസ് ഏരിയയ്ക്കു പുറത്തുള്ള വിഷയങ്ങളുള്‍പ്പെടെ പ്രതിപാദിക്കുന്ന പ്രത്യേക റിവിഷന്‍ ക്ലാസുകളും സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു. ഇതോടൊപ്പം പൊതുപരീക്ഷയ്ക്ക് മുമ്പ് തത്സമയ സംശയനിവാരണത്തിനുള്ള ലൈവ് ഫോണ്‍-ഇന്‍-പരിപാടിയും പ്രത്യേകം ഓഡിയോ ബുക്കുകളും കൈറ്റ് തയ്യാറാക്കും. ഒന്നു മുതല്‍ ഒന്‍പതുവരെ ക്ലാസുകള്‍ ഏപ്രില്‍ മാസത്തോടെയും പ്ലസ്‍വണ്‍ ക്ലാസുകള്‍ മെയ് മാസത്തോടെയും പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് ക്രമീകരണം. ഇതിന് പിന്നീട് ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്തും.

രണ്ടു ചാനലിലും വൈകുന്നേരം 7.30 മുതല്‍ 9.30 വരെ (നാലു പ്രോഗ്രാമുകള്‍) പൊതുപരിപാടികള്‍ ആയിരിക്കും. ഇതില്‍ കേരളം മണ്ണും മനുഷ്യനും (ഡോ. തോമസ് ഐസക്), ശാസ്ത്രവും ചിന്തയും (ഡോ.വി.പി.ജോയ്), മഹാമാരികള്‍ (ഡോ.ബി. ഇക്ബാല്‍), ജീവന്റെ തുടിപ്പ് (ഡോ.ഇ.കുഞ്ഞികൃഷ്ണന്‍), ശാസ്ത്രവിചാരം (ഡോ.വൈശാഖന്‍ തമ്പി), മഞ്ചാടി (കുമാരി നേഹ ഡി തമ്പാന്‍), എങ്ങനെ എങ്ങനെ എങ്ങനെ?, കളിയും കാര്യവും, ഇ-ക്യൂബ് സ്റ്റോറീസ്, ചരിത്രം തിരുത്തിയ തന്മാത്രകള്‍ എന്നിങ്ങനെ പത്തു പുതിയ പരമ്പരകളാണ് സംപ്രേഷണം ചെയ്തു വരുന്നത്.

സ്കൂളിലെ ഒന്‍പത് വരെ ക്ലാസുകള്‍ താത്ക്കാലികമായി നിര്‍ത്തുന്ന സാഹചര്യത്തില്‍ അധ്യാപകര്‍ക്ക് തുടര്‍പിന്തുണ നല്‍കാന്‍ കഴിയുന്ന വിധത്തില്‍ കൈറ്റ് വിക്ടേഴ്സ് ക്ലാസുകള്‍ പുനഃക്രമീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലെ തീരുമാനമനുസരിച്ചാണ് പുതിയ സമയക്രമീകരണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version