Connect with us

ദേശീയം

വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍; സ്റ്റാറ്റസ് ഇടുമ്പോഴും വിഡിയോ അയക്കുമ്പോഴും എഡിറ്റ് ഓപ്ഷന്‍

Published

on

d219ff5abfb10fbb8ac362916d6e121e78b5203fbac22934a6386d630b189d1f

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി പ്രയോജനകരമായ പുതിയൊരു ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. വിഡിയോകള്‍ അയക്കുമ്പോള്‍ അവ എഡിറ്റ് ചെയ്യാന്‍ ഇനിമുതല്‍ അവസരമുണ്ടാകും. വിഡിയോകള്‍ക്ക് ശബ്ദം വേണ്ട എന്നുണ്ടെങ്കില്‍ അത് മ്യൂട്ട് ചെയ്ത് അയക്കാമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രയോജനം.

ഷൂട്ട് ചെയ്യുന്ന വിഡിയോകള്‍ക്കൊപ്പം അപ്രതീക്ഷിതമായി കയറിവരുന്ന ശബ്ദം ഒഴിവാക്കാനുള്ള ഫീച്ചര്‍ ഭൂരിഭാഗം വാട്‌സ്ആപ്പ് ഉപയോക്താക്കളും ആഗ്രഹിച്ചിരുന്നതാണ്. ട്വിറ്ററിലൂടെയാണ് ഈ പുതിയ ഫീച്ചറിനെക്കുറിച്ച് വാട്‌സ്ആപ്പ് പുറത്തുവിട്ടത്. ആപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനിലാണ് ഈ മാറ്റം ലഭിക്കുക. പ്ലേ സ്റ്റോറില്‍ എത്തി വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്താലും ഫീച്ചര്‍ ഉപയോഗിക്കാനാകും.

ആര്‍ക്കാണോ വിഡിയോ അയക്കേണ്ടത് അവരുടെ ചാറ്റ് ആപ്പില്‍ തുറന്നശേഷം അയക്കേണ്ട വിഡിയോ തിരഞ്ഞെടുക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ എഡിറ്റ് ചെയ്യാനുള്ള പുതിയൊരു ഐക്കണ്‍ കാണാന്‍ കഴിയും. ഇവിടെ നിന്ന് മ്യൂട്ട് ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ വിഡിയോയിലെ ശബ്ദം പൂര്‍ണ്ണമായും ഡിലീറ്റ ആകും. വിഡിയോയില്‍ ഇമോജിയും ടെക്‌സ്റ്റുമൊക്കെ ചേര്‍ക്കാനുള്ള അവസരവും ഇവിടെയുണ്ട്. വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുമ്പോഴും ഗ്രൂപ്പുകളിലേക്ക് വിഡിയോ അയക്കുമ്പോഴുമെല്ലാം ഈ പുതിയ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version