Connect with us

ദേശീയം

പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ ഒന്ന് മുതൽ; ബോധവത്കരണവുമായി വിവിധ മന്ത്രാലയങ്ങൾ

Published

on

new criminal law.jpeg

രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ. ഇതിന് മുന്നോടിയായി രാജ്യത്തെ 5.65 ലക്ഷം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. വിവിധ സംവിധാനങ്ങളും മന്ത്രാലയങ്ങളും രാജ്യമൊട്ടാകെ ബോധനത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഭാരതീയ നാഗരിക സുരക്ഷാ സംഹിത (ബിഎൻഎസ്എസ്), ഭാരതീയ സാക്ഷ്യ അധീനിയം (ബിഎസ്എ) എന്നീ ക്രിമിനൽ നിയമങ്ങളാണ് ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരിക. ഇത് സംബന്ധിച്ച് രാജ്യത്തുടനീളമുള്ള പോലീസ്, ജയിൽ, ഫോറൻസിക് തുടങ്ങിയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയതായി വൃത്തങ്ങൾ അറിയിച്ചു.

പുതിയ നിയമങ്ങളെക്കുറിച്ചും നിത്യജീവിതവുമായി അവ എപ്രകാരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ജനങ്ങളെ ബോധ്യവാന്മാരാക്കുന്നതിനായി വിവിധ മന്ത്രാലയങ്ങൾ സംഘടിപ്പിച്ച വെബിനാറുകളിൽ താഴെ തട്ടിലുള്ള 40 ലക്ഷത്തോളം പ്രവർത്തകരാണ് പങ്കെടുത്തത്. പുതിയ സംവിധാനത്തിലേക്ക് മാറുന്നതിനായി നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സാങ്കേതിക സഹായം നൽകുന്നുണ്ട്. 36 സംഘങ്ങളെയും കോൾ സെന്ററുകളും എൻസിആർബി രൂപീകരിച്ചിട്ടുണ്ട്. ഈ സംഘങ്ങൾ വിവിധയിടങ്ങളിൽ നിരന്തരം അവലോകന യോഗങ്ങളും മറ്റും നടത്തുന്നുണ്ട്.

ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡവലപ്‌മെൻ്റും (ബിപിആർ&ഡി) പരിശീലനം സംഘടിപ്പിക്കുന്നുണ്ട്. ഇതുവരെ 250-ഓളം ട്രെയിനിംഗ് കോഴ്സുകൾ, വെബിനാറുകൾ, സെമിനാറുകൾ എന്നിവയിലൂടെ ഏകദേശം 40,317 ഉദ്യോഗസ്ഥർക്കാണ് പരിശീലനം നൽകിയത്. കേന്ദ്രഭരണ പ്രദേശങ്ങളിൽ 5,65,746 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ 5,84,174 പേർക്ക് പരിശീലനം നൽകി.

ചീഫ് ജസ്റ്റിസ്, സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാർ ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന നാല് സമ്മേളനങ്ങൾ നിയമ വകുപ്പ് സംസ്ഥാന തലസ്ഥാനങ്ങളിൽ സംഘടിപ്പിച്ചിട്ടുണ്ട്. അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ബോധവാന്മാരാക്കുന്നതിനായി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശപ്രകാരം യുജിസി 1,200 സർവകലാശാലകളിലും 40,000 കോളേജുകളിലും എഐസിടിഇ ഏകദേശം 9,000 സ്ഥാപനങ്ങളിലും പുതിയ നിയമങ്ങളെക്കുറിച്ചുള്ള ഫ്ലൈയറുകൾ വിതരണം ചെയ്തു.

ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയവും വിവിധ പദ്ധതികളും ബോധവത്കരണ പരിപാപാടികളുമാണ് സംഘടിപ്പിക്കുന്നത്. പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB), രാജ്യവ്യാപകമായി 17′ വാർത്താലാപ്‌സ്’ എന്ന പേരിൽ‌ മാദ്ധ്യമ ശിൽപശാലകൾ നടത്തി. ദൂരദർശനും ആകാശവാണിയും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. MyGov ആപ്പിലും വെബ്സൈറ്റിലും ഫ്ലൈയറുകൾ അപ്ലോഡ് ചെയ്യുകയും ജനങ്ങൾക്ക് ഫോൺ, ഇ-മെയിൽ‌ സന്ദേശം അയക്കുകയും ചെയ്തു.

കൊളോണിയൽ കാലഘട്ടത്തിലെ അവശേഷിപ്പുകളെ പൂർണമായും നീക്കുന്നതിലുള്ള കേന്ദ്ര സർക്കാരിന്റെ പ്രതിബദ്ധതയാണ് പുതിയ ക്രിമിനൽ നിയമങ്ങളിലൂടെ വ്യക്തമാകുന്നത്. ബ്രിട്ടീഷ് കാലഘട്ടത്തിലെ ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്‌ക്ക് ബദലായാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിലെത്തുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം27 mins ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം1 hour ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം4 hours ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം6 hours ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം23 hours ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം1 day ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

കേരളം2 days ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

കേരളം2 days ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

കേരളം2 days ago

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സിനിമാ ഷൂട്ടിങ്; കേസെടുത്ത് മനുഷ്യാവകാശകമ്മീഷന്‍

കേരളം2 days ago

സൂപ്പർ ലീഗ് കേരള; നടൻ പൃഥ്വിരാജ് കൊച്ചി പൈപ്പേഴ്സിന്റെ സഹ ഉടമ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version