Connect with us

ദേശീയം

പുതിയ കോവിഡ് വകഭേദം കണ്ടെത്തി, മഹാരാഷ്ട്രയിൽ കൂടുതൽ പരിശോധന വേണമെന്ന് ശാസ്ത്രജ്ഞൻ

Published

on

covid maharashtra

കൊറോണ വൈറസിന്റെ പുതിയ വകഭേദം മഹാരാഷ്ട്രയിൽ കാണപ്പെടുന്നതായി ശാസ്ത്രജ്ഞർ. വൈറസിന്റെ സ്വഭാവം നിരീക്ഷിച്ചുവരികയാണെന്നും ആളുകളെ എത്ര വേ​ഗം അവ ബാധിക്കും എന്നറിയാൻ കൂടുതൽ സൂക്ഷമനിരീക്ഷണം ആവശ്യമാണെന്നും മുതിർന്ന ശാസ്ത്രജ്ഞൻ ഡോ. ടി പി ലഹാനെ പറഞ്ഞു. പുതിയ വകഭേദത്തിന്റെ സംക്രമണം തിരിച്ചറിയാൻ കൂടുതൽ പഠനം ആവശ്യമാണെന്നും ഇപ്പോൾ നിരീക്ഷണങ്ങൾ പ്രാരംഭഘട്ടത്തിലാണെന്നും അദ്ദേഹം അറിയിച്ചു. ശാസ്ത്രജ്ഞർ ഇതിനായി ജീൻ സീക്വൻസിംഗ് നടത്തുന്നുണ്ടെന്നും 10 മുതൽ 15 ദിവസത്തിനുള്ളിൽ ഫലം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ നടപടികളുടെ കാര്യത്തിൽ അടുത്തിടെ കൂടുതൽ ആയവ് വരുത്തിയെന്ന അഭിപ്രായമാണ് ഡോ. ലഹാനെ പങ്കുവച്ചത്. യന്ത്രണങ്ങളിൽ ഇളവു വരുത്തിയതാകാം ഇപ്പോൾ വൈറസ് ബാധിതരുടെ എണ്ണം ഉയരാൻ കാരണമെന്നും കോവിഡിന്റെ പുതിയ വകഭേദം രോ​ഗികൾ കൂടാൻ ഇടയാക്കിയെന്ന് പറയാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമരാവതി, അകോല, യവത്‌മൽ ജില്ലകളിൽ തുടർച്ചയായ പരിശോധന നടത്തിയതിൽ നിന്നാണ് പുതിയ വകഭേദത്തിന്റെ സൂചനകൾ ലഭിച്ചത്. അമരാവതിയിലും യവത്മാലിലും മൂന്ന് പേർക്ക് വീതവും അകോലയിൽ രണ്ട് പേരിലുമാണ് മ്യൂട്ടേഷനുകൾ കണ്ടെത്തിയത്.

രാജ്യത്ത് ഏറ്റവും കൂടു‌തൽ കോവിഡ് കേസുകളും മരണങ്ങളും കണ്ട സംസ്ഥാനമാണ് മഹാരാഷ്ട്ര. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കേസുകളുടെ എണ്ണം വർദ്ധിക്കുകയാണ്. വ്യാഴാഴ്ച മഹാരാഷ്ട്രയിൽ 5000ത്തിലധികം കേസുകൾ രേഖപ്പെടുത്തി, 75 ദിവസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഏറ്റവും പുതിയ ഉയർന്ന നിരക്കാണിത്. മുംബൈയിൽ തുടർച്ചയായ രണ്ടാം ദിവസത്തിൽ 700 ലധികം കേസുകൾ രേഖപ്പെടുത്തിയത് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതരെ പ്രേരിപ്പിക്കുന്നതാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version