Connect with us

കേരളം

നവജാത ശിശു മരിച്ചു; തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ ബന്ധുക്കള്‍

Published

on

newborn death

കണ്ണൂര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ചു. കുഞ്ഞിന്റെ മരണത്തിന് കാരണം ഡോക്ടറുടെ അനാസ്ഥയാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പരാതിയുമായി രംഗത്തെത്തി. മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദേശി ബിജീഷിന്റേയും അശ്വതിയുടേയും കുഞ്ഞാണ് മരിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണ കാരണം എന്താണെന്ന് വ്യക്തമാകു എന്ന് തലശ്ശേരി ആര്‍എംഒ അറിയിച്ചു.

ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയില്‍ ആവശ്യമായ പരിശോധനകള്‍ നടത്തിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. 25ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് തവണ വേദന വന്നിട്ടും പ്രസവിച്ചില്ല. പിന്നാലെ സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ചെയ്തില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

നേരത്തെ നടത്തിയ സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍കൊടി ചുറ്റിയ നിലയിലായിരുന്നു. പിന്നീട് പരിശോധനകള്‍ നടത്താതെ തന്നെ കഴുത്തില്‍ പൊക്കിള്‍കൊടി ചുറ്റിയ അവസ്ഥ മാറിയതായി ഡോക്ടര്‍ പറഞ്ഞെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ ചികിത്സാ പിഴവ് ആരോപിക്കുന്നത്. ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ തലശ്ശേരി പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version