Connect with us

കേരളം

പീഡനത്തെക്കുറിച്ച്‌​ പരാതി നല്‍കിയെങ്കിലും മേലുദ്യോഗസ്​ഥയെ സംരക്ഷിച്ചു; എം.സി. ജോസഫൈനെതിരെ പുതിയ ആരോപണം

Untitled design 70

പരാതി പറയാന്‍ വിളിച്ചയാളോട് മോശം പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് രാജിവെക്കേണ്ടിവന്ന വനിത കമീഷന്‍ ചെയര്‍പേഴ്​സന്‍ എം.സി. ജോസഫൈനെതിരെ വീണ്ടും പരാതി. ലളിതകല അക്കാദമിയിലെ വനിത ഉദ്യോഗസ്ഥയുടെ പീഡനത്തെക്കുറിച്ച്‌ പരാതിപ്പെട്ട ജീവനക്കാരിക്ക് ‘മേലുദ്യോഗസ്ഥ’യെക്കുറിച്ച്‌ ‘ക്ലാസെടുത്തെ’ന്നാണ്​ പരാതി.

പരാതി നല്‍കിയ ജീവനക്കാരി സമൂഹ മാധ്യമത്തിലാണ് ഇക്കാര്യം പങ്കുവെച്ചത്. അക്കാദമിയിലെ ജീവനക്കാര്‍ക്കു നേരെ മേലുദ്യോഗസ്ഥയുടെ പീഡനം വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. പരാതി വകുപ്പുതലത്തില്‍ നല്‍കിയിട്ടും നടപടിയില്ലാതിരുന്ന സാഹചര്യത്തിലാണ്​ ജീവനക്കാര്‍ വനിത കമീഷനെ സമീപിച്ചത്.

പരാതി നല്‍കിയിട്ടും ഏറെക്കഴിഞ്ഞാണ് മൊഴിയെടുക്കാന്‍ വിളിച്ചതെന്ന്​ ജീവനക്കാരി പറയുന്നു. പരാതി കേള്‍ക്കാനും പരിഹാര നടപടികളിലേക്ക് കടക്കുന്നതിനും പകരം മേലുദ്യോഗസ്ഥയെ പ്രകീര്‍ത്തിച്ചാണ്​ ചെയര്‍പേഴ്​സന്‍ സംസാരിച്ചത്. ​

മേലുദ്യോഗസ്ഥയുടെ പീഡനപരമ്പരയില്‍ അക്കാദമിയില്‍നിന്ന്​ ജീവനും കൊണ്ട് രക്ഷപ്പെട്ടത് 11 പേരാണെന്ന്​ പറയുന്നു. ഇവര്‍ക്കെതിരെയുള്ള പരാതികള്‍ പൊലീസിലുണ്ടെങ്കിലും മേലുദ്യോഗസ്ഥയുടെ സംരക്ഷണത്തിനാണ് അവര്‍ക്കും താല്‍പര്യമെന്നാണ്​ ആക്ഷേപം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version