Connect with us

കേരളം

നീറ്റ് പിജി കൗണിസിലിങ് ഓണ്‍ലൈന്‍ വഴി ബുധനാഴ്ച മുതല്‍ ആരംഭിക്കും

NEET Exam.jpg.image .845.440

നീറ്റ് പിജി കൗണിസിലിങ് ബുധനാഴ്ച മുതല്‍ ആരംഭിക്കും. കൗണ്‍സിലിങ് അനുവദിച്ച സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി. എത്രയും പെട്ടന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ക്ലാസുകള്‍ ആരംഭിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് തീയതി പ്രഖ്യാപിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് കൗണ്‍സിലിങ് നടക്കുക. കഴിഞ്ഞ ദിവസംനിലവിലെ മാനദണ്ഡപ്രകാരം പിജി െമഡിക്കല്‍ കൗണ്‍സിലിങ്ങ് നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.

അഖിലേന്ത്യാ മെഡിക്കല്‍ ക്വോട്ടയില്‍ മുന്നാക്ക വിഭാഗ(ഇഡബ്ല്യുഎസ്), മറ്റു പിന്നാക്ക വിഭാഗ(ഒബിസി) സംവരണം ഏര്‍പ്പെടുത്തിയതു ചോദ്യം ചെയ്തുള്ള ഹര്‍ജികളിലെ തീര്‍പ്പു വൈകിയതു കൗണ്‍സിലിങ് അനിശ്ചിതത്വത്തിലാക്കിയിരുന്നു. കേസില്‍ രണ്ടു ദിവസം തുടര്‍ച്ചയായി വാദം കേട്ട കോടതി കൗണ്‍സിലിങ് ഒട്ടുംവൈകാതെ തുടങ്ങാന്‍ അനുവദിച്ചു. കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങള്‍ അംഗീകരിച്ചാണു കോടതി വിധി. അഖിലേന്ത്യ ക്വോട്ടയില്‍ 27% സംവരണം അനുവദിക്കുന്നതിന്റെ ഭരണഘടനാ സാധുത ജഡ്ജിമാരായ ഡി.വൈ.ചന്ദ്രചൂ!ഡ്, എ.എസ്.ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ ശരിവച്ചു.

8 ലക്ഷം രൂപ വരുമാന പരിധി ഉള്‍പ്പെടെ മുന്നാക്ക സംവരണം നടപ്പാക്കുമ്പോഴുള്ള മാനദണ്ഡങ്ങളുടെ കാര്യത്തിലും ഈ വര്‍ഷം മാറ്റമില്ല. മുന്നാക്ക സംവരണം ഭാവിയില്‍ നടപ്പാക്കുമ്പോഴുള്ള വ്യവസ്ഥകള്‍ ഹര്‍ജികളിലെ അന്തിമ തീര്‍പ്പിന്റെ അടിസ്ഥാനത്തിലാകും. 2019ല്‍ ഇഡബ്ല്യുഎസുമായി ബന്ധപ്പെട്ട ഓഫിസ് മെമ്മോറാണ്ടത്തിലെ വ്യവസ്ഥകള്‍ തന്നെയാണോ മുന്നാക്ക സംവരണത്തില്‍ ബാധകമാക്കേണ്ടത് എന്നാണ് കോടതി പരിശോധിക്കുന്നത്.

വരുമാന പരിധി 8 ലക്ഷം രൂപയാക്കിയത് എന്തിന്റെ അടിസ്ഥാനത്തിലാണന്ന ചോദ്യം ഉയര്‍ത്തിയ കോടതി, ഇതേക്കുറിച്ചു പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായും ശരിവച്ചു. ഇതനുസരിച്ച്, ഇഡബ്യുഎസ് വരുമാന പരിധിയില്‍ മാറ്റമുണ്ടാകില്ല. കേസില്‍ തീര്‍പ്പുണ്ടാകുന്നതു വരെ കൗണ്‍സിലിങ് നടത്തില്ലെന്നു നേരത്തെ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചതു മെഡിക്കല്‍ പ്രവേശനം അനിശ്ചിതാവസ്ഥയിലാക്കിയിരുന്നു. പിജി കൗണ്‍സിലിങ്ങ് നീളുന്നതിനെതിരെ വിദ്യാര്‍ഥികളും റസിഡന്റ് ഡോക്ടര്‍മാരും വന്‍തോതില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version