ദേശീയം
നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 12ന്, നാളെ മുതല്‍ അപേക്ഷിക്കാം
ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് സെപ്റ്റംബര്‍ 12ന്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരീക്ഷ.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓഗസ്റ്റ് ഒന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്ന നീറ്റ് പരീക്ഷയാണ് സെപ്റ്റംബറിലേക്ക് മാറ്റിവെച്ചത്. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നാണ് നീറ്റ് പരീക്ഷ ഓഗസ്റ്റിലേക്ക് ആദ്യം മാറ്റിവെച്ചത്. തുടര്‍ന്നാണ് സെപ്റ്റംബര്‍ 12ന് പരീക്ഷ നടത്താനാണ് തീരുമാനിച്ചത്. പരീക്ഷയ്ക്ക് നാളെ വൈകീട്ട് അഞ്ചുമുതല്‍ അപേക്ഷിക്കാം. ദേശീയ ടെസ്റ്റിംഗ് ഏജന്‍സി വഴിയാണ് അപേക്ഷിക്കേണ്ടത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീറ്റ് പരീക്ഷ മാറ്റിവെയ്ക്കുകയായിരുന്നു.
കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ് നടത്തുക എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി പരീക്ഷ നടക്കുന്ന നഗരങ്ങളുടെ എണ്ണം 198 ആയി വര്‍ധിപ്പിച്ചു. നിലവില്‍ ഇത് 155 ആണ്. പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. 3862 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക.
എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് മുഖാവരണം നല്‍കും. പരീക്ഷ ഹാളിലേക്ക് കടക്കാനും പുറത്തുപോകാനും സമയക്രമം നിശ്ചയിക്കും. സാനിറ്റൈസര്‍, സാമൂഹിക അകലം ഉള്‍പ്പെടെയുള്ള കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പുവരുത്തുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. നീറ്റ് സെപ്റ്റംബര്‍ 12നാണ്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരീക്ഷ. ചൊവ്വാഴ്ച (ജൂലായ് 13) വൈകീട്ട് അഞ്ചു മുതല്‍ പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാമെന്നും മന്ത്രി അറിയിച്ചു. ntaneet.nic.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓഗസ്റ്റ് ഒന്നിന് നടത്താന്‍ നിശ്ചയിച്ചിരുന്ന നീറ്റ് പരീക്ഷയാണ് സെപ്റ്റംബറിലേക്ക് മാറ്റിവെച്ചത്. കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നാണ് നീറ്റ് പരീക്ഷ ഓഗസ്റ്റിലേക്ക് ആദ്യം മാറ്റിവെച്ചത്. തുടര്‍ന്നാണ് സെപ്റ്റംബര്‍ 12ന് പരീക്ഷ നടത്താന്‍ തീരുമാനിച്ചത്. പരീക്ഷയ്ക്ക് നാളെ വൈകീട്ട് അഞ്ചുമുതല്‍ അപേക്ഷിക്കാം. ദേശീയ ടെസ്റ്റിംഗ് ഏജന്‍സി വഴിയാണ് അപേക്ഷിക്കേണ്ടത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നീറ്റ് പരീക്ഷ മാറ്റിവെയ്ക്കുകയായിരുന്നു.