Connect with us

കേരളം

കൂലിപ്പണിക്ക് പോകാൻ അവധി വേണം; കെഎസ്ആർടിസി ഡ്രൈവർ

Published

on

KSRTc

ശമ്പളം ലഭിക്കാതിരുന്നതിനെ തുടർന്ന് കൂലിപ്പണിക്ക് പോകാൻ അവധി ചോദിച്ച് കെഎസ്ആർടിസി ഡ്രൈവർ. ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ അജുവാണ് കൂലിപ്പണിക്ക് അവധി ചോദിച്ചത്. മൂന്ന്ദിവസത്തെ അവധിയാണ് ആവശ്യപ്പെട്ടത്.

വീട്ടിലെ ദൈനംദിന ചെലവിന് പോലും കാശില്ലെന്ന് അജു പറഞ്ഞു. ഗതികേടു കൊണ്ട് പ്രതിഷേധിച്ചതാണെന്ന് അജു വ്യക്തമാക്കി. കത്ത് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതിനെ തുടർന്ന് അപേക്ഷ പിൻവലിച്ചു. കെഎസ്ആർടിസിയെ മോശമായി ചിത്രീകരിച്ചതല്ലെന്നും തന്റെ അന്ന ദാതാവാണ് കെഎസ്ആർടിസി എന്നും അജു പ്രതികരിച്ചു.

അതേസമയം, ശമ്പളം മുടങ്ങിയതോടെ കെഎസ്ആർടിസി ജീവനക്കാർ സമരത്തിലേക്ക് കടക്കുകയാണ്. സിഎംഡി ഓഫീസ് ഉപരോധിക്കാനാണ് ജിവനക്കാരുടെ തീരുമാനം. സമരം സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം. ഇടതുപക്ഷ യൂണിയനായ സിഐടിയുവും സമരത്തിലേക്ക് കടക്കുന്നെന്നാണ് വിവരം. ജൂൺ മാസത്തെ ശമ്പളമാണ് മുടങ്ങിയത്.

കളക്ഷൻ കുറഞ്ഞതിനാലാണ് ശമ്പളം മുടങ്ങിയതെന്നാണ് മാനേജ്മെന്റ് പറയുന്നത്. സർക്കാർ സഹായം ലഭിച്ചാൽ ശമ്പളം വിതരണം ചെയ്യും. ഇന്ന് സർക്കാർ സഹായം ലഭിക്കുമെന്നും സിഎംഡി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version