ദേശീയം
രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് 1.52 ലക്ഷത്തിലധികം കോവിഡ് കേസുകള്‍; 839 മരണം
രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് 1.52 ലക്ഷത്തിലധികം കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ കണക്ക് അനുസരിച്ച് 1.33 കോടിയിലധികള്‍ ആളുകള്‍ക്ക് കോവിഡ് ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 839 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ 1,69,275 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
ആറര മാസത്തിനുശേഷം ആദ്യമായി ആക്റ്റീവ് കേസുകളുടെ എണ്ണം വീണ്ടും 10 ലക്ഷം കവിഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 18 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കേസുകളാണ് ഇത്. 1,52,879 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചത്.
ഇതിനൊപ്പം തന്നെ 90,584 ആളുകളുടെ രോഗം ഭേദമായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിലെ കോവിഡ് -19 കേസുകളുടെ എണ്ണത്തില്‍ ഇന്ത്യയുടെ കോവിഡ് -19 ബാധിതരുടെ എണ്ണം 1,33,58,805 ആയി ഉയര്‍ന്നു.
ഡല്‍ഹിയില്‍ മാത്രം 8,500 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 58,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട്, കേരളം, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ 10 സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ പ്രതിദിനം കോവിഡ് -19 കേസുകള്‍ കുത്തനെ ഉയരുകയാണ്.