Connect with us

കേരളം

നഞ്ചിയമ്മയുടെ ഭൂമി: കൈയേറ്റക്കാർക്ക് തിരിച്ചടിയായത് ഹൈകോടതി വിധി

Screenshot 2023 07 02 160646

ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ച അട്ടപ്പാടിയിലെ നഞ്ചിയമ്മയുടെ കുടുംബഭൂമി കേസിൽ കൈയേറ്റക്കാർക്ക് തിരിച്ചടിയായത് ഹൈക്കോടതി വിധിയെന്ന് കലക്ടറുടെ കാര്യാലയത്തിലെ രേഖകൾ. ഈ വർഷം ഫെബ്രുവരി 13നാണ് ഹൈക്കോടതി ജസ്റ്റിസ് പി. ഗോപിനാഥ് ഉത്തരവിട്ടത്.

ടി.എൽ.എ കേസ് (297/1987) വേഗത്തിൽ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിലവിൽ ഭൂ കൈവശം വെച്ചിരുന്ന കെ.വി മാത്യവും ജോസഫ് കുര്യനും ഹൈകോടതിയെ സമീപിച്ചത്. 1987 മുതൽ ആരംഭിച്ച കേസ് 2023 ആയിട്ടും തീർപ്പ് കൽപ്പിട്ടില്ലെന്നും അതിനാൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ അത് പരിഗണിക്കാനും തീർപ്പാക്കാനും പാലക്കാട് കലക്ടർക്ക് നിർദേശം നൽകണമെന്നും ഹരജിക്കാർക്കുവേണ്ടി ഹാജരായ അഡ്വ.കെ. സുനിത വനോദ് ആവശ്യപ്പെട്ടു.കോടതി വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ലഭിച്ച തീയതി മുതൽ മൂന്ന് മാസത്തിനുള്ളിൽ ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും വാദം അവതരിപ്പിക്കാനുള്ള അവസരം നൽകിയതിന് ശേഷം, നിയമം അനുസരിച്ച് തീർപ്പ് കൽപിക്കണമെന്നാണ് 2023 ഫെബ്രുവരി 23ന് കോടതി ഉത്തരവായത്.

തുടർന്ന് പാലക്കാട് കലക്ടർ തുടർ നടപടി സ്വീകരിച്ചു. ഒറ്റപ്പാലം സബ്കോടതിയിൽനിന്ന അനുകൂല ഉത്തരവ് വാങ്ങിയാണ് കെ.വി മാത്യു ആദിവാസി ഭൂമി സ്വന്തമാക്കിയത്. അതിനാൽ കെ.വി മാത്യു ഒറ്റപ്പാലം സബ് കേടതിയിൽ മാരിമുത്തുവിനെരായി ഫയൽ ചെയ്ത് കേസ് പരിശോധിച്ചു.2022 ഓഗസ്റ്റ് 10, സെപ്റ്റംബർ 13 തീയതികളിൽ നടന്ന വിചാരണയും നടത്തി. നഞ്ചിയമ്മ അടക്കമുള്ളവർ നൽകിയ മൊഴികളും രേഖകളും പരിശോധിച്ചു. നഞ്ചിയമ്മയുടെ ഭർത്താവിൻറെ പിതാവായ നാഗനിൽ നിന്ന് നിലവിലെ കൈവശക്കാരായ കെ.വി മാത്യു, ജോസഫ് കുര്യൻ എന്നിവരിൽ ഭൂമി വന്നുചേർന്ന ചാർട്ട് തയാറാക്കി ഉദ്യോഗസ്ഥർ കലക്ടർക്ക് ഫയൽ കൈമാറി.

നഞ്ചിയമ്മ അടക്കമുള്ളവർ സമർപ്പിച്ച് അപ്പീൽ അപേക്ഷയിൽ 2020 ഫെബ്രുവരി 28നാണ് സബ് കലക്ടർ കൈയേറിയവർക്ക് അനുകൂലമായി ഉത്തരവിട്ടത്. ഈ ഉത്തരവ് പ്രകാരം ആദിവാസിയായ നാഗന്റെ അവകാശികൾ കുമരപ്പൻ, നഞ്ചിയമ്മ, മരുതി എന്നിവരാണ്. കന്തസ്വാമി ബോയന്റെ ഭാര്യ കൗസല്യ, മകൻ എന്ന് അവകാശപ്പെടുന്ന മാരിമുത്തു നിലവിലെ ഭൂമിയുടെ കൈവശക്കായ കെ.വി മാത്യു, ജോസഫ് കുര്യൻ എന്നിവരാണ് വിചാരണക്ക് ഹാജരായിത്. പാലക്കാട് കലക്ടർ ഇവരെയും വിചാരണ നടത്തി.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version