Connect with us

കേരളം

പുതുതായി കണ്ടെത്തിയ കാശിതുമ്പകള്‍ക്ക് വി എസ് അച്യുതാനന്ദന്‍റെയും ശൈലജ ടീച്ചറുടെയും പേരുകള്‍

Published

on

പശ്ചിമഘട്ട മലനിരകളിൽ നിന്ന് പുതിയ മൂന്ന് ഇനം തുമ്പ (കാശിത്തുമ്പ) കളെ കണ്ടെത്തി. ഇടുക്കി , തിരുവനന്തപുരം ജില്ലകളുടെ കിഴക്കൻ വനമേഖലയിൽ നിന്നാണ് തുമ്പകളുടെ പുതിയ വകഭേദങ്ങളെ കണ്ടെത്തിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സസ്യശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസർ വി എസ് അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ കണ്ടെത്തലിന് പിന്നിൽ.

മൂന്നാറിലും മതികെട്ടാൻ ചോലയിലും അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ച് സര്ക്കാ‍‍‌‍ർ ഭൂമി തിരിച്ച് പിടിച്ച് അതിലൂടെ പരിസ്ഥിതി സംരക്ഷിക്കാൻ മുൻ മുഖ്യമന്ത്രി അച്യുതാനന്ദൻ കാണിച്ച ആർജവമാണ് അദ്ദേഹത്തിന്റെ പേര് നൽകാൻ കാരണം. വെള്ളയിൽ നേരിയ മഞ്ഞ കലർന്ന ചെറിയ പുഷ്പങ്ങളും ധാരാളം ജലാംശം അടങ്ങിയ ഇലകളും തണ്ടുകളുമടങ്ങിയ തുമ്പ ചെടിക്കാണ് ഇൻപേഷ്യൻസ് അച്യുതാനന്ദനി എന്ന പേര് നൽകിയത്.

നിപയും കൊവിഡും വന്നപ്പോൾ ജനങ്ങളോടൊപ്പം നിന്ന് ആരോഗ്യമേഖലയ്ക്ക് കരുത്ത് പകർന്ന തീരുമാനങ്ങളെ തുടർന്നാണ് കെ കെ ശൈലജയുടെ പേര് നൽകിയത്. പിങ്ക് നിറത്തിൽ വലിയ പൂക്കളുള്ള നീണ്ട തേൻ വാഹിയുള്ള തുമ്പ ചെടിക്കാണ് ഇന്ൻപേഷ്യന്ൻസ് ശൈലജേ എന്ന് പേര് നൽകിയത്. സസ്യവർഗീകരണ രംഗത്ത് ഡോ.മാത്യു ഡാൻ നൽകിയ സംഭാവനകളെ മുൻനിർത്തിയാണ് മൂന്നാമത്തെ കാശി തുമ്പയ്ക്ക് ഇന്ൻപേഷ്യൻസ് ഡാനിയെന്ന പേര് നൽകിയത്. തൂവെള്ളയിൽ ചെറിയ പിങ്ക് പൊട്ടുകളുള്ള പൂക്കളും ആനക്കൊമ്പിനെ ഓർമ്മിപ്പിക്കു വളഞ്ഞ തേൻവാഹിനിയുള്ള തുമ്പ ചെടിക്ക് ഇൻപേഷ്യൻസ് ഡാനിയെന്ന് പേര് നൽകി.

എസ് ആര്യയെ കൂടാതെ തിരുവനന്തപുരം ജവഹർലാൽ ട്രോപ്പിക്കൽ ബൊട്ടാണിക്കൽ; ഗാർഡനിലെ ഗവേഷക വിദ്യാർത്ഥി എം ജി ഗോവിന്ദ്, പാലക്കാട് വിക്ടോറിയ കോളേജിലെ സസ്യശാസ്ത്ര വിഭാഗം അസി.പ്രൊഫസർ ഡോ.വി സുരേഷ്, റീജണൽ ക്യാൻസർ സെന്റർ ഗവേഷക വിദ്യാർത്ഥി കെ വിഷ്ണു എന്നിവരും പഠനത്തിൽ പങ്കാളികളാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version