Connect with us

ദേശീയം

അന്ധവിശ്വാസ കൊലയ്ക്ക് ചുക്കാന്‍ പിടിച്ചത് മകൾ തന്നെ ! ; ചി‌റ്റൂരിലെ കൊലപാതകത്തിന്റെ ചുരുളുകൾ അഴിയുമ്പോൾ

Published

on

rt

ആന്ധ്രാപ്രദേശിലെ ചി‌റ്റൂരില്‍ മക്കളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ പുരുഷോത്തം നായിഡുവിനെയും ഭാര്യ പദ്‌മജയെയും മാനസിക രോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ധവിശ്വാസത്തിനടിമപ്പെട്ട് മക്കളെ കൊലപ്പെടുത്തിയ ഇവരുടെ മനോനില പരിശോധനയ്‌ക്കാണ് ഇരുവരെയും തിരുപ്പതി എസ്.വി.ആര്‍.ആര്‍ ആശുപത്രിയിലെ മാനസികരോഗ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. എന്നാലിപ്പോഴിതാ മൂത്തമകള്‍ ആലേഖയുടെ ഫേസ്ബുക് പോസ്റ്റുകള്‍ കണ്ട് അമ്ബരന്നിരിക്കുകയാണ് സോഷ്യല്‍മീഡിയ.

അഭ്യസ്ഥ വിദ്യരും സമൂഹത്തില്‍ നല്ല നിലയില്‍ ജീവിക്കുന്നവരുമായ മാതാപിതാക്കള്‍ അന്ധ വിശ്യാസത്തിന്റെ പേരില്‍ രണ്ടു പെണ്മക്കളോടു ചെയ്ത വാര്‍ത്ത കെട്ടവരെ എല്ലാം ഞെട്ടിച്ചിരുന്നു. കടുത്ത ദൈവ വിശ്യാസികള്‍ ആയിരുന്നു ഈ മാതാ പിതാക്കളും രണ്ടു മക്കളും, എന്നാല്‍ വിശ്യാസം കൂടി അന്ധ വിശ്യാസത്തില്‍ എത്തിയതോടെ ആണ് കാര്യങ്ങള്‍ കൈവിട്ടു പോയത്. ഇങ്ങനെ സംഭവിച്ചതില്‍ തെറ്റ് ഉണ്ട് എന്ന് ഇപ്പോഴും പത്മജ സമ്മതിച്ചിട്ടില്ല, എന്നാല്‍ പുരുഷോത്തമന്‍ സാധാരണ നില വീണ്ടെടുത്തിട്ടുണ്ട്. അതെ സമയം ആ രണ്ടു പെണ്‍കുട്ടികളെ കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ആണ് നാട്ടുകാരെ ഞെട്ടിക്കുന്നത്. ഇതിനു എല്ലാം ചുക്കാന്‍ പിടിച്ചത് 27 വയസ്സ് ഉള്ള മകള്‍ ആണ് എന്നാണു പുറത്തു വരുന്ന വിവരം ആ പെണ്‍കുട്ടി സ്വയം ശിവ ഭഗവാന്‍ ആണ് എന്നാണ് ധരിച്ചിരുന്നത്.

ഒന്‍പതാം ക്‌ളാസില്‍ പഠിക്കുബോള്‍ താന്‍ ശിവന്‍ ആയി മാറി എന്നാണ് പലരോടും പറഞ്ഞിരുന്നത്. കടുത്ത മത വിദ്വെഷം വെച്ച്‌ പുലര്‍ത്തിയ ആള്‍ കൂടി ആയിരുന്നു അലേഖ. ഭോപ്പാലില്‍ ഫോറസ്റ്റ് ഓഫീസര്‍ ആയി ജോലി നോക്കവേ തന്നെ സിവില്‍ സര്‍വീസിന് പരിശീലനം നടത്തിയിരുന്ന ഈ പെണ്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും കടുത്ത ഇസ്ലാം വിരുദ്ധത പ്രകടിപ്പിക്കുന്നതാണ്. ജനുവരി 22 നാണു അലേഖ മോശം രീതിയില്‍ പോസ്റ്റ് ചെയ്‍തത്.

ആറു മാസം മുന്‍പാണ് പുതുതായി പണി കഴിപ്പിച്ച മൂന്നു നില വീട്ടിലേക്ക് കുടുംബം മാറിയത്. കോവിഡ് പശ്ചാത്തലത്തില്‍ പാല് കാച്ചല്‍ ചടങ്ങ് ലളിതമായിരുന്നു. ഉറ്റവര്‍ ആരും ചടങ്ങില്‍ പങ്കെടുത്തില്ല തീര്‍ത്തും ഒറ്റപ്പെട്ട ജീവിതമാണ് ഇവര്‍ നയിച്ചിരുന്നത് തന്റെ രണ്ടു മക്കളും ഏതോ മായാ വലയത്തില്‍ ആയിരുന്നു എന്നും തന്നോട് നേരാ വണ്ണം സംസാരിച്ചിട്ടു പോലും ഉണ്ടായിരുന്നില്ല എന്ന് അച്ഛന്‍ പുരുഷോത്തമന്‍ പറയുന്നു.

താന്‍ ശിവന്റെ അവതാരം ആണെന്നും ഒന്‍പതാം ക്‌ളാസ് മുതല്‍ തന്നെ പല സിദ്ധികള്‍ക്കും ഉടമ ആണെന്നാണ് മൂത്ത മകള്‍ പറഞ്ഞിരുന്നത് അതെ സമയം ഇളയ മകള്‍ ദിവ്യ ആകട്ടെ വീട്ടില്‍ പൈശാചിക ശക്തി കറങ്ങി നടക്കുന്നു എന്നും തന്നെ വീട്ടില്‍ നിന്നും മറ്റു എവിടേക്കേലും കൊണ്ട് പോകാനും ഇല്ലെങ്കില്‍ താന്‍ ടെറസില്‍ നിന്നും ചാടും എന്നാണ് പറഞ്ഞിരുന്നത്. ഇളയ സഹോദരിയുടെ മനസില്‍ ഭയം ഉണ്ടാക്കി പൂര്‍ണമായും മൂത്ത സഹോദരി കീഴ്പ്പെടുത്തിയിരുന്നു എന്നും പുരുഷോത്തമന്‍ പറയുന്നു.

ഇപ്പോഴിതാ ഡോ. പുരുഷോത്തം നായിഡുവിന്റെ മനോനില നിലവില്‍ സാധാരണ പോലെയായി മാറിയിരിക്കുകയാണ്. എന്നാല്‍ ഭാര്യ പദ്‌മജ താന്‍ ശിവനാണെന്നും കൊവിഡ് രോഗത്തിന് കാരണമാകുന്ന വൈറസിന് ജന്മമേകിയത് താനാണെന്നുമാണ് പറയുന്നത്. ഇവരില്‍ നിന്ന് കൊവിഡ് പരിശോധനയ്‌ക്ക് സാമ്ബിള്‍ ശേഖരിക്കാന്‍ പൊലീസും ആശുപത്രി അധികൃതരും ഏറെ പണിപ്പെട്ടു.

‘എന്റെ തൊണ്ടയില്‍ വിഷമുണ്ട്. അതുകൊണ്ട് എനിക്ക് കൊവിഡ് പരിശോധിക്കേണ്ട ആവശ്യമില്ല.’ ആരോഗ്യപ്രവര്‍ത്തകരോട് പദ്‌മജ പറഞ്ഞു. മക്കള്‍ പുനര്‍ജനിക്കുമെന്ന അന്ധവിശ്വാസത്തിന്റെ പുറത്താണ് ഇരുവരും മക്കളായ ഭോപാലിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി അലേഖ്യ(27), സംഗീത ബിരുദ വിദ്യാര്‍ത്ഥിനി സായി വിദ്യ(23) എന്നിവരെ കൊലപ്പെടുത്തിയത്.

ഞായറാഴ്‌ചയായിരുന്നു സംഭവമെങ്കിലും പുറംലോകമറിഞ്ഞപ്പോള്‍ തിങ്കളാഴ്‌ചയായി. പെണ്‍കുട്ടികളുടെ മൃതദേഹം വീട്ടില്‍ നിന്ന് മാ‌റ്റാന്‍ പൊലീസിന് വളരെ ബുദ്ധിമുട്ടേണ്ടി വന്നു. ഇളയമകള്‍ സായി വിദ്യയെ കൊന്നത് മൂത്തമകളായ ആലേഖ്യയാണെന്നും അവള്‍ ആവശ്യപ്പെട്ടിട്ടാണ് താന്‍ ആലേഖ്യയെ കൊന്നതെന്നും പദ്‌മജ അറിയിച്ചിരുന്നു. എന്നാല്‍ മനോനില തെ‌റ്റിയ ഇവരുടെ വാദം പൊലീസ് അംഗീകരിച്ചിട്ടില്ല. രസതന്ത്രത്തില്‍ ഡോക്‌ടറേ‌റ്റുള‌ള പുരുഷോത്തം നായിഡു സ്ഥലത്തെ സര്‍‌ക്കാര്‍ കോളേജില്‍ വൈസ് പ്രിന്‍സിപ്പലാണ്. ഐ.ഐ.ടി എന്‍ട്രന്‍സ് പരിശീലന സ്ഥാപനത്തിലെ അദ്ധ്യാപികയാണ് പദ്‌മജ.

ഉന്നതവിദ്യാഭ്യാസമുണ്ടായിട്ടും ഇവര്‍ അന്ധവിശ്വാസത്തിന് അടിമപ്പെട്ട് ക്രൂരകൃത്യം നടത്തിയതിന്റെ ഞെട്ടലിലാണ് പൊലീസും ഇവിടുത്തെ നാട്ടുകാരും. മക്കളെ കൊലപ്പെടുത്താന്‍ ഇവര്‍ക്ക് ആരെങ്കിലും പ്രേരണ ചെലുത്തിയിട്ടുണ്ടോയെന്ന് ഇവരുടെ കമ്ബ്യൂട്ടറിലെയും സിസിടിവിയിലെയും ദൃശ്യങ്ങള്‍ വഴി പൊലീസ് അന്വേഷിക്കുകയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം3 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം3 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം3 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം3 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം3 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം3 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം3 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം3 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം3 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version