Connect with us

കേരളം

വൈ​ഗയുടെ ദുരൂഹമരണം; കുറ്റം സമ്മതിച്ച് സനു മോഹൻ

Published

on

sanu

കളമശേരി മുട്ടാർ പുഴയിൽ മുങ്ങിമരിച്ച പതിമൂന്നുകാരി വൈഗയുടെ ദുരൂഹ മരണത്തിൽ പിതാവ് സനു മോഹനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. അതേ സമയം മകള്‍ വൈഗയെ മുട്ടാർ പുഴയിലെറിഞ്ഞെന്ന് പൊലീസിനോട് സമ്മതിച്ച് സനു മോഹന്‍. മകള്‍ക്കൊപ്പം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്ന് സനു മോഹന്‍ പൊലീസിന് മൊഴി നല്‍കി.

എന്നാല്‍ തനിക്ക് ആത്മഹത്യ ചെയ്യാന്‍ കഴ‍ിഞ്ഞില്ലെന്നും സനു വിശദീകരിച്ചു. മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന വിലയിരുത്തലില്‍ സനുവിനെ കൂടുതല്‍ ചോദ്യംചെയ്യും. അറസ്റ്റും ഇന്നുണ്ടായേക്കും. കർണാടക കാർവാറിൽനിന്ന് ഇന്നലെ പിടിയിലായ സനു മോഹനെ പുലർച്ചെ നാലേകാലോടെയാണ് കൊച്ചി തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ചത്. രാവിലെ 11 മണിക്ക് സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളെ കാണുന്നുണ്ട്.

വൈഗയുടെ ദുരൂഹമരണ കേസിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല. സനു മോഹനെ കാണാതായി എന്ന പരാതി മാത്രമാണുള്ളത്. വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പുതിയ വകുപ്പുകൾ കൂട്ടിച്ചേർത്ത ശേഷമാകും അറസ്റ്റ്.

കോയമ്പത്തൂരിൽ വിറ്റ സനുവിന്റെ കാറും അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കും. കഴിഞ്ഞ മാസം ഇരുപത്തിരണ്ടിനാണ് വൈഗ മുങ്ങിമരിച്ചത്. അതേ ദിവസം പുലർച്ചെ നാടുവിട്ട സനു മോഹനെ ഗോവ ഭാഗത്തേക്ക് നീങ്ങുന്നതിനിടെയാണ് കാർവാറിലെ ബീച്ചിൽവച്ച് പൊലീസ് പിടികൂടിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version