Connect with us

കേരളം

മൂന്നാം സീറ്റില്‍ വിട്ടുവീഴ്ചയില്ലെന്ന് മുസ്ലിം ലീഗ്; കോണ്‍ഗ്രസുമായി ഉഭയകക്ഷി ചര്‍ച്ച കൊച്ചിയില്‍

Published

on

IMG 20240225 WA0161

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗും കോണ്‍ഗ്രസുമായിട്ടുള്ള ഉഭയകക്ഷി ചര്‍ച്ച കൊച്ചിയില്‍ തുടങ്ങി. മൂന്നാം സീറ്റ് പാര്‍ട്ടിക്ക് ഉറപ്പായും വേണമെന്നും, ഇതില്‍ വിട്ടുവീഴ്ചയില്ലെന്നുമുള്ള കടുത്ത നിലപാടിലാണ് ലീഗ് നേതൃത്വം.

യുഡിഎഫ് ചര്‍ച്ചയില്‍ ലീഗിനെ പ്രതിനിധീകരിച്ച് പി കെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം, ഇടി മുഹമ്മദ് ബഷീര്‍, കെപിഎ മജീദ് തുടങ്ങിയവര്‍ ഉഭയകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നു. കോണ്‍ഗ്രസിനായി കെ സുധാകരന്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല, എംഎം ഹസന്‍ എന്നിവരും സംബന്ധിക്കുന്നു.

മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നുവെന്ന് ഇടി മുഹമ്മദ് ബഷീര്‍ സൂചിപ്പിച്ചു. ലീഗ് നേരത്തെ മുതല്‍ ആവശ്യം ഉന്നയിച്ചിട്ടും കോണ്‍ഗ്രസ് വിശാല സമീപനം സ്വീകരിക്കുന്നില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി. അതേസമയം പ്രശ്‌നം സൗഹൃദമായി തീര്‍ക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.

വിഷയം ചര്‍ച്ച ചെയ്ത് സമവായത്തിലൂടെ പരിഹരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഉഭയകക്ഷിയോഗത്തില്‍ അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ തുടര്‍നടപടി തീരുമാനിക്കാന്‍ 27 ന് പാണക്കാട് നേതൃയോഗം ചേരുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version