Connect with us

കേരളം

മുസ്ലിം ലീഗിൽ വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിനെതിരെ പ്രതിഷേധം

noorbina rasheed e1615600349188

വനിതാ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നതിനെതിരെ മുസ്ലിം ലീഗിൽ പ്രതിഷേധം ശക്തമാകുന്നു. അഡ്വ. നൂര്‍ബിന റഷീദിനെ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നതിനെതിരെ മുസ്ലിം ലീഗിന്റെ സൗത്ത് മണ്ഡലം കമ്മിറ്റി നേതൃ രംഗത്ത്.

ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ എങ്ങനെ വേണമെന്ന് ആലോചിക്കാന്‍ നാളെ ലീഗ് സൗത്ത് മണ്ഡലം കമ്മിറ്റി യോഗംചേരും. 25 വര്‍ഷത്തിന് ശേഷമാണ് ലീഗ് പട്ടികയില്‍ ഒരു വനിത ഇടം പിടിക്കുന്നത്. ലീഗ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ ഇതിന് മുൻപ് ഇടം നേടിയ ഒരേ ഒരു വനിത ഖമറുന്നീസ അന്‍വറാണ്.

1996 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് രണ്ടാം മണ്ഡലത്തില്‍ മല്‍സരിച്ച ഖമറുനീസ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എളമരം കരീമിനോട് തോറ്റിരുന്നു. കാലാകാലങ്ങളായി മുസ്ലീം മതസംഘടനകളുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയാണ് ലീഗില്‍ വനിതകള്‍ക്ക് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചിരുന്നത്. ഇത്തവണ ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതാ പ്രാതിനിധ്യം ഉണ്ടാകുമെന്ന് വ്യക്തമായതോടെ എതിര്‍പ്പുമായി സമസ്ത നേതാവ് അബ്ദു സമദ് പൂക്കോട്ടൂര്‍ രംഗത്തെത്തിയിരുന്നു.

പൊതുവിഭാഗത്തിന് മത്സരിക്കാവുന്ന സീറ്റുകളില്‍ മുസ്ലീം സ്ത്രീകളെ മത്സരിപ്പിക്കണോ എന്ന കാര്യം ചിന്തിക്കണമെന്നും മറിച്ചാണ് തീരുമാനിക്കുന്നതെങ്കില്‍ ഫലം എന്താവുമെന്ന് കാത്തിരുന്ന് കാണേണ്ടി വരുമെന്നും സമദ് പൂക്കോട്ടൂര്‍ ലീഗിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

27 സീറ്റുകളിലാകും ലീഗ് മത്സരിക്കുക. ഇത്തവണ കെ.പി.എ. മജീദ്, പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീർ എന്നിവരൊഴികെ മൂന്ന് ടേമിലധികം മത്സരിച്ചവരെ സ്ഥാനാർത്ഥി പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

പുനലൂരോ ചടയമംഗലമോ ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിച്ചിട്ടില്ലെന്നും, തീരുമാനമായാൽ അവിടുത്തെ സ്ഥാനാർത്ഥിയെയും, പേരാമ്പ്രയിലെ സ്ഥാനാർത്ഥിയെയും പിന്നീട് പ്രഖ്യാപിക്കുമെന്നും ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് ഹെെദരലി ശിഹാബ് തങ്ങൾ അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version