Connect with us

കേരളം

മുക്കത്ത് ഫയര്‍ഫോഴ്സ് ഓഫീസര്‍ തൂങ്ങിമരിച്ച നിലയില്‍, വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയില്‍ അമ്മയുടെ മൃതദേഹവും

Screenshot 2024 01 30 171047

മുക്കം ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസറെയും അമ്മയെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുന്നമംഗലം പയിമ്പ്ര സ്വദേശി എഴുകളത്തില്‍ ഷിംജു(36), മാതാവ് ശാന്ത(65) എന്നിവരാണ് മരിച്ചത്. ഷിംജുവിനെ തൂങ്ങിമരിച്ച നിലയിലും, അമ്മ ശാന്തയെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്. ഇന്ന് രാവിലെയോടെ ഇവരുടെ വീടിന് സമീപത്തായി തൊഴിലുറപ്പ് ജോലിക്കെത്തിയ തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. ഉടനെ നാട്ടുകാരെ വിവരം അറിയിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷിംജുവും അമ്മയും അച്ഛന്‍ അപ്പുക്കുട്ടിയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. ഷിംജുവിന്റെ സഹോദരി ഷിംന വിവാഹ ശേഷം ഭര്‍തൃവീട്ടിലാണ്. അപ്പുക്കുട്ടി ഈ സമയത്ത് ഷിംനയുടെ വീട്ടിലായിരുന്നു. 2018ല്‍ അഗ്നിരക്ഷാ സേനയില്‍ ജോലിയില്‍ പ്രവേശിച്ച ഷിംജുവിന്റെ വിവാഹം കഴിഞ്ഞിരുന്നില്ല. ഒന്നരവര്‍ഷത്തോളമായി മുക്കം അഗ്നിരക്ഷാ നിലയത്തില്‍ ജോലി ചെയ്തു വരികയാണ്. ശാന്ത അസുഖബാധിതയായിരുന്നു എന്ന് സൂചനയുണ്ട്. കുന്നമംഗലം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹങ്ങള്‍ വൈകീട്ടോടെ സംസ്‌കരിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 month ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം1 month ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം1 month ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം1 month ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം1 month ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം1 month ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം1 month ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം1 month ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം1 month ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം1 month ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version