Uncategorized
ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച താരം ലോകേഷ് രാഹുലെന്ന് ഓസീസ് സൂപ്പര്‍ താരം
ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച താരം ആരെന്ന ചോദ്യത്തിന് അത് ലോകേഷ് രാഹുലെന്ന് ഓസീസ് സൂപ്പര്‍ താരം സ്റ്റീവന്‍ സ്മിത്ത്. സൂപ്പര്‍ താരം വിരാട് കോലിയെ മറികടന്നാണ് സ്മിത്ത് രാഹുലിന്റെ പേര് പറഞ്ഞിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നടത്തിയ ചോദ്യോത്തര വേളയിലാണ് സ്മിത്ത് തന്റെ അഭിപ്രായം അറിയിച്ചത്.
നേരത്തെ വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയും രാഹുലാണ് തന്റെ പ്രിയതാരം എന്ന് അറിയിച്ചിരുന്നു. ”രാഹുല്‍ ക്ലാസ് കളിക്കാരനാണ്. അദ്ദേഹമാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റര്‍. അദ്ദേഹം ഒരു മികച്ച ബാറ്റ്‌സ്മാനാണ്. ടെസ്റ്റ് ടീമില്‍ എന്തുകൊണ്ട് രാഹുല്‍ ഉള്‍പ്പെട്ടില്ലെന്ന് മനസ്സിലാവുന്നില്ല.
അദ്ദേഹത്തിന്റെ ടെക്‌നിക്കും ബാറ്റ് ചെയ്യുന്ന രീതിയും കാണുമ്പോള്‍ ഏത് ഫോര്‍മാറ്റിലും അദ്ദേഹത്തിന് തിളങ്ങാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. എല്ലാ ഫോര്‍മാറ്റും കളിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. വിരാട് കോലിക്ക് ശേഷം ഇന്ത്യന്‍ ടീമിലെ രണ്ടാം സ്ഥാനക്കാരനാണ് രാഹുലെന്ന് ലാറ പറഞ്ഞു.