Connect with us

കേരളം

നിയമസഭ സെക്രട്ടേറിയറ്റില്‍ കോവിഡ് വൈറസ് പടരുന്നു; നൂറിലധികം പേര്‍ക്ക് വൈറസ് ബാധ

Untitled design 2021 07 19T103607.517

നിയമസഭ സെക്രട്ടേറിയറ്റില്‍ കോവിഡ് പടരുന്നു. നൂറിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചതായി ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് അസോസിയേഷന്‍ നിയമസഭ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു. കോവിഡ് പടരുന്ന സാഹചര്യത്തില്‍ സഭാ സമിതി യോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനത്തിനു ശേഷമാണ് സെക്രട്ടേറിയറ്റ് ജീവനക്കാരില്‍ കോവിഡ് പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയത്. രോഗബാധ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയപ്പോള്‍ തന്നെ ഈ കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ വേണ്ടത്ര നടപടി സ്വീകരിക്കാതിരുന്നതാണ് നൂറിലധികം പേര്‍ക്ക് രോഗം വരാനും ജിവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് രോഗം പകരാനും കാരണമെന്ന് അസോസിയേഷന്‍ ആരോപിക്കുന്നു.ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷയെ മുന്‍നിര്‍ത്തി രോഗ നിയന്ത്രണത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.

കോവിഡ് പടരുന്ന സാഹചര്യത്തില്‍ സഭാ സമിതി യോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കി കൊണ്ട് അടുത്ത രണ്ട് ആഴ്ചത്തേക്ക് നിയമസഭ സെക്രട്ടേറിയറ്റില്‍ അടിയന്തര കോവിഡ് നിയന്ത്രണ നടപടികള്‍ സ്വീകരിക്കണമെന്നാണ് അസോസിയേഷന്‍ നിയമസഭാ സെക്രട്ടറിയോട് ആവശ്യപ്പെടുന്നത്. രോഗനിയന്ത്രണത്തിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്തതില്‍ ജീവനക്കാര്‍ ആശങ്കയിലാണെന്നും അസോസിയേഷന്‍ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version