Connect with us

കേരളം

ഇടുക്കിയില്‍ കനത്തമഴ, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ കൂടി തുറന്നു

ഇടുക്കി മലയോര മേഖലയില്‍ കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ജലനിരപ്പ് 141.55 അടിയായി ഉയര്‍ന്നതോടെ തമിഴ്‌നാട് നാലു ഷട്ടറുകള്‍ കൂടി തുറന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് ന്ല്‍കി.

ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ, ഇന്ന് രാവിലെ എട്ടിന് സ്പില്‍വേയിലെ ഒരു ഷട്ടര്‍ തുറന്നിരുന്നു. ഇതിന് പുറമേയാണ് നാലു ഷട്ടറുകള്‍ കൂടി തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നത്. 30 സെന്റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ആകെ 2000 ഘനയടി വെള്ളമാണ് പുറത്തുവിടുന്നത്.

അതേ സമയം, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിൽ തൽക്കാലം മാറ്റമുണ്ടാകില്ല. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് തുടരും. കേസിൽ അടിയന്തര ഉത്തരവ് ഇപ്പോൾ വേണ്ടെന്ന കേരളത്തിന്‍റെ നിലപാട് അംഗീകരിച്ചാണ് സുപ്രീംകോടതി തീരുമാനമെടുത്തത്.

നിലവിലെ റൂൾകര്‍വ് അനുസരിച്ച് ജലനിരപ്പ് ഈ മാസം 142 അടിയാക്കി ഉയര്‍ത്താൻ തൽക്കാലം തമിഴ്നാടിന് തടസമില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിക്ക് മുകളിലേക്ക് ഉയര്‍ത്തരുതെന്ന കേരളത്തിന്‍റെ ആവശ്യമായിരുന്നു സുപ്രീം കോടതിക്ക് മുന്നിലുണ്ടായിരുന്നത്. അതിനായി നിലവിൽ തീരുമാനിച്ചിരിക്കുന്ന റൂൾകര്‍വ് പുനഃക്രമീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഇന്ന് കേസ് പരിഗണിച്ചപ്പോൾ ഇക്കാര്യത്തിൽ വിശദമായ പരിശോധനയാണ് വേണ്ടതെന്ന് കേരളം അറിയിച്ചു. അതിനായി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണം. അതുവരെ മേൽനോട്ട സമിതി അംഗീകരിച്ച റൂൾകര്‍വ് പ്രകാരം ജലനിരപ്പ് നിശ്ചയിക്കാനുള്ള ഇടക്കാല ഉത്തരവ് തുടര്‍ന്നതിൽ എതിര്‍പ്പില്ലെന്നും കേരളം വ്യക്തമാക്കി.

കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ച് കേസ് ഡിസംബര്‍ 10ലേക്ക് മാറ്റിവെച്ചു. ഇടക്കാല ഉത്തരവ് തുടരുന്നതിൽ എതിര്‍പ്പില്ലെന്ന് കേരളം അറിയിച്ചതോടെ അണക്കെട്ടിലെ ജലനിരപ്പ് ഈമാസം 142 അടിയാക്കി ഉയര്‍ത്താൻ തമിഴ് നാടിന് തടസ്സമില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version