Connect with us

കേരളം

കൂടുതൽ പെൻഷൻ; അപേക്ഷിക്കാനുള്ള തിയതി നീട്ടി; ആർക്കെല്ലാം അപേക്ഷിക്കാം ? പദ്ധതിയുടെ ദൂഷ്യവശം എന്ത് ?

ഉയർന്ന ഇപിഎസ് പെൻഷൻ തുകയ്ക്കായി അപേക്ഷിക്കാനുള്ള തിയതി നീട്ടി. ജൂൺ 26 ആയിരുന്ന തിയതി ജൂലൈ 11 ലേക്കാണ് നീട്ടിയിരിക്കുന്നത്. ജൂലൈ 11 ആണ് ജോയിന്റ് ആപ്ലിക്കേഷൻ നൽകാനുള്ള അവസാന തിയതി.

ആർക്കെല്ലാം ഉയർന്ന പെൻഷന് അപേക്ഷ നൽകാം ?

അടിസ്ഥാന ശമ്പളം 15,000 ൽ കൂടുതലുള്ള, കൃത്യമായി പെൻഷൻ നൽകുന്ന വ്യക്തിക്ക് ഉയർന്ന പെൻഷന് വേണ്ടി അപേക്ഷ സമർപ്പിക്കാം. ഒപ്പം 5,000 മുതൽ 6,500 എന്ന ഏറ്റവും ഉയർന്ന തുകയ്ക്ക് മുകളിൽ പെൻഷൻ വിഹിതം നൽകിയ വ്യക്തികൾക്കാണ് ഉയർന്ന പെൻഷന് അപേക്ഷിക്കാൻ സാധിക്കുക.

എന്തൊക്കെ രേഖകൾ കൈയിൽ കരുതണം ?

ജീവനക്കാരന്റെ യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ അഥവാ യുഎഎൻ. റിട്ടയേർഡ് ജീവനക്കാർക്കാണെങ്കിൽ പെൻഷൻ പേയ്‌മെന്റ് ഓർഡർ അഥവാ പിപിഒ ആണ് നൽകേണ്ടത്. ആധാറുമായി ബന്ധിപ്പിക്കപ്പെട്ട മൊബൈൽ നമ്പർ, ആധാർ നമ്പർ, പേര്, ജനന തിയതി എന്നിവ നൽകണം.

Read Also: ആധാർ-പാൻ ലിങ്ക് ചെയ്യാനുള്ള അവസാന തിയതി അടുക്കുന്നു; ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം ?

എങ്ങനെ കൂടുതൽ പെൻഷൻ സ്വന്തമാക്കാം ?

ഇപിഎഫ്ഒയുടെ മെമ്പർ സേവാ പോർട്ടലിൽ ഇത് സംബന്ധിച്ച ഓൺലൈൻ ലിങ്ക് നൽകിയിട്ടുണ്ട്. https://unifiedportalmem.epfindia.gov.in/memberinterface/ ഈ ലിങ്ക് സന്ദർശിച്ചാൽ അതിൽ ‘പെൻഷൻ ഓൺ ഹയർ സാലറി’ എന്ന ടാബ് കാണും. ഇതിൽ ക്ലിക്ക് ചെയ്ത് പിന്നാലെ വരുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കാം.

എങ്ങനെയാണ് ഉയർന്ന പെൻഷൻ തുക കണ്ടുപിടിക്കേണ്ടത് ?

പെൻഷനബിൾ സാലറിയും (റിട്ടയർമെന്റിന് 60 മാസം മുൻപ് മുതൽ ശരാശരി അടിസ്ഥാന ശമ്പളത്തിനൊപ്പം ഡിയർനസ് അലോവൻസ് കൂടി കൂട്ടുമ്പോൾ ലഭിക്കുന്ന തുക) പെൻഷണബിൾ സർവീസ് വർഷങ്ങളും ഗുണിച്ച ശേഷം 70 കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന തുകയാണ് ഉയർന് പെൻഷൻ തുക. അതായത് ഏപ്രിൽ 1, 2000 ൽ ജോലിയിൽ പ്രവേശിച്ച വ്യക്തി മാർച്ച് 31 2030നാണ് വിരമിക്കുന്നതെന്ന് കരുതുക. ജോലിയിൽ പ്രവേശിച്ച സമയത്ത് പ്രതിമാസം 15,000 രൂപയായിരുന്ന ശമ്പളം പ്രതിവർഷം 8% എന്ന നിരക്കിൽ റിട്ടയർമെന്റ് കാലം വരെ ഉയർന്നുവെന്ന് കണക്കുകൂട്ടുക. പഴയ പദ്ധതി പ്രകാരം ഈ വ്യക്തിയുടെ പെൻഷൻ പ്രതിമാസം 4,864 ആണെങ്കിൽ പുതിയ പദ്ധതി പ്രകാരം ഇത് 57,169 ആയിരിക്കും.

നിങ്ങൾ പുതിയ പെൻഷൻ പദ്ധതിയിൽ പങ്കാളികളാണോ ?

ഉയർന്ന പെൻഷൻ പദ്ധതിക്ക് ദൂഷ്യവശങ്ങളും നല്ല വശങ്ങളുമുണ്ട്. ദൂഷ്യവശങ്ങളിലൊന്ന് നിങ്ങളുടെ ടേക്ക് ഹോം സാലറി അഥവാ മറ്റ് കട്ടിംഗുകളെല്ലാം കഴിഞ്ഞ് കൈയിൽ ലഭിക്കുന്ന തുക കുറയും എന്നതാണ്. 1.16% അധികം പണമാണ് ഉയർന്ന പെൻഷൻ സ്‌കീം തെരഞ്ഞെടുക്കുന്ന ജീവനക്കാരൻ അടയ്‌ക്കേണ്ടി വരുന്നത്. റിട്ടയർമെന്റ് കാലത്ത് ജീവിക്കാൻ ഉയർന്ന പ്രതിമാസ വരുമാനം ലഭിക്കുമെന്നതാണ് നല്ല വശം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version