കേരളം
സംസ്ഥാനത്തിന് 2.65 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി
സംസ്ഥാനത്തിന് 2,65,160 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 61,150 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ എറണാകുളത്തും 42,000 ഡോസ് കോവീഷീല്‍ഡ് വാക്‌സിന്‍ കോഴിക്കോടും വെള്ളിയാഴ്ച എത്തിയിരുന്നു. ഇതുകൂടാതെ ഇന്ന് തിരുവനന്തപുരത്ത് 1,08,510 ഡോസ് കോവാക്‌സിനും രാത്രിയോടെ 53,500 ഡോസ് കോവീഷീല്‍ഡ് വാക്‌സിനും എത്തിയിട്ടുണ്ട്.
ഇതോടെ സംസ്ഥാനത്ത് 1,28,82,290 ഡോസ് വാക്‌സിനാണ് ലഭിച്ചത്.സംസ്ഥാനത്ത് ഇന്ന് 1,70,976 പേരാണ് വാക്‌സിനെടുത്തത്. 1234 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ 1,05,02,531 ഒന്നാം ഡോസും 29,76,526 രണ്ടാം ഡോസും ഉള്‍പ്പെടെ ആകെ 1,34,79,057 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.
അതേസമയം ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ എടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു . ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവയാണ് ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാമെന്ന് അറിയിച്ചത്. ഇത് സംബന്ധിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അതേസമയം കുട്ടുകള്‍ക്കുള്ള വാക്‌സിനേഷന്റെ കാര്യത്തില്‍ ഇപ്പോള്‍ ഒരു തീരുമാനം പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ ഉപകാരപ്രദമായതുകൊണ്ട് തന്നെ അവര്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടതുണ്ട്. കുട്ടികളുടെ വാക്‌സിനേഷന്റെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും അതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരികയാണ്. പരീക്ഷണഘട്ടത്തിലാണ്’. രണ്ട് മുതല്‍ പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളില്‍ വാക്‌സിനേഷന്‍ പരീക്ഷണങ്ങള്‍ നടന്നുവരികയാണ്. സെപ്റ്റംബറോടെ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുമെന്നാണ് കരുതുന്നത്. അതേസമയം ചെറിയ കുട്ടികള്‍ക്ക വാക്‌സിന്‍ നല്‍കണമോ എന്ന കാര്യത്തില്‍ നിലവില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും ബല്‍റാം ഭാര്‍ഗവ പറഞ്ഞു.