ദേശീയം
ആഭ്യന്തര വിമാന സർവീസിന് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രം
ആഭ്യന്തര വിമാന സർവീസുകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. യാത്രക്കാരുടെ എണ്ണം 50 ശതമാനത്തിൽ നിന്ന് 65 ശതമാനമാക്കി ഉയർത്തിയാണ് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ 50 ശതമാനം യാത്രക്കാർക്ക് മാത്രമാണ് ഒരു സർവീസിൽ യാത്ര ചെയ്യാൻ അനുമതി ഉണ്ടായിരുന്നത്. കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. പിന്നാലെയാണ് യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാനുള്ള തീരുമാനം.
നിലവിൽ പ്രതിദിനം ഒന്നര ലക്ഷം യാത്രക്കാരാണ് ആഭ്യന്തര വിമാന സർവീസുകളെ ആശ്രയിക്കുന്നത്. ഇളവുകൾ പ്രാബല്യത്തിൽ വരുന്നതോടെ ഇത് 1.7 മുതൽ 1.8 ലക്ഷം വരെയാകും എന്നാണ് പ്രതീക്ഷിക്കുന്നത്.