Connect with us

കേരളം

സദാചാര ഗുണ്ടായിസം; യുവതി ആത്മഹത്യ ചെയ്തു

Published

on

akshara

സദാചാര ഗുണ്ടകൾ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവതി കൈഞരമ്പ് മുറിച്ചശേഷം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. ഭർത്താവിൻ്റെ സുഹൃത്ത് വീട്ടിലെത്തിയതിനെ ചോദ്യം ചെയ്തായിരുന്നു സദാചാര ഗുണ്ടായിസം.

കുന്നത്തുകാൽ ചാവടി നരിയൂർ കരുണാലയത്തിൽ സുരേഷ് കുമാറിന്റെ ഭാര്യ അക്ഷരയാണ് (36) മരിച്ചത്. തുണിക്കടയിലെ ജീവനക്കാരിയായിരുന്നു. വ്യാഴാഴ്ച രാത്രി ഏഴരയോടെ ഭർത്താവിനെ കാണാൻ സുഹൃത്ത് വീട്ടിലെത്തിയിരുന്നു. ഇതുകണ്ട സമീപവാസികളായ നാലു യുവാക്കൾ ബൈക്കിലെത്തിയ ആളെ തടഞ്ഞുവയ്ക്കുകയും വീട്ടിൽക്കയറി അക്ഷരയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു. ഈ സമയം, ഭർത്താവും മക്കളും ക്ഷേത്രത്തിൽ പോയിരിക്കുകയായിരുന്നു.

അക്ഷര സഹോദരനെ വിളിച്ചുവരുത്തി വിവരങ്ങൾ ധരിപ്പിച്ചശേഷം വീടിനുള്ളിൽ കയറി കൈഞരമ്പ് മുറിച്ചു. തുടർന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. പൊള്ളലേറ്റ നിലയിൽ കാരക്കോണം മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ നാലുമണിയോടെയാണ് മരിച്ചത്.

സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അയൽവാസികളായ മണികണ്ഠൻ, സുബാഷ്, രഞ്ജിത്ത്, വിഷ്ണു എന്നിവ‌ർക്കെതിരെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിന് കേസെടുത്തിട്ടുണ്ട്. തടഞ്ഞുവച്ച് ആക്രമിച്ചുവെന്ന ഭർത്താവിന്റെ സുഹൃത്ത് ബിജുവിന്റെ പരാതിയിൽ മണികണ്ഠൻ, സുരേഷ്, വിഷ്ണു എന്നിവർക്കെതിരെ മറ്റൊരു കേസും വെള്ളറട പൊലീസ് രജിസ്റ്റർ ചെയ്തു.

പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 341 (അനധികൃതമായി തടഞ്ഞുവെയ്ക്കൽ), 506 (ഭീഷണിപ്പെടുത്തുക), 34(സംഘം ചേർന്ന് കുറ്റകൃത്യം ചെയ്യൽ) എന്നീ വകുപ്പുകൾ ചേർത്ത് കേസെടുത്തതായി വെള്ളറട പൊലീസ് പറഞ്ഞു. എന്നാൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിട്ടില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം5 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം5 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം5 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം5 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം5 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം5 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം5 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം5 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം5 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version