കേരളം
മോന്‍സന്റെ ശബരിമല ചെമ്പോല പുരാവസ്തുവല്ല; ആര്‍ക്കിയോളജി സര്‍വ്വേ ഓഫ് ഇന്ത്യ പരിശോധനാ റിപ്പോര്‍ട്ട്
മോന്‍സന്റെ കൈവശമുള്ള ചെമ്പോല പുരാവസ്തുവല്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. ആര്‍ക്കിയോളജി സര്‍വെ ഓഫ് ഇന്ത്യയുടെ പരിശോധന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചു. പത്ത് വസ്തുക്കളായിരുന്നു പരിശോധനയ്ക്കായി അയച്ചത്.
മോന്‍സന്റെ വീട്ടില്‍ നിന്ന് പിടികൂടിയ വസ്തുക്കള്‍ ഡിസംബര്‍ 29നാണ് വിദഗ്ധ പരിശോധനയ്ക്കായി അയച്ചത്. ഇത് ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ വിദഗ്ധര്‍ പരിശോധിക്കുകയും ചെയ്തു. മോന്‍സന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ നടരാജവിഗ്രഹം, നാണയങ്ങള്‍, ചെമ്പോല, അംശവടി തുടങ്ങിയ പത്തുവസ്തുക്കളാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്.
അതില്‍ രണ്ട് വസ്തുക്കള്‍ക്ക് പുരാവസ്തുമൂല്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അതില്‍ ഒന്ന് റോമില്‍ നിന്നുള്ള നാണയങ്ങളാണ്. മറ്റൊന്ന് ലോഹവടിയാണ്. അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോല വ്യാജമാണെന്ന് പരിശോധനയില്‍ വ്യക്തമായി.