Connect with us

കേരളം

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

Published

on

20240630 090714.jpg

മലയാള സിനിമയുടെ താരസംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്. കൊച്ചിയില്‍ നടക്കുന്ന വാര്‍ഷിക പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ്. പ്രസിഡന്റ് സ്ഥാനത്തേക്ക് മോഹന്‍ലാലും, ട്രഷറര്‍ സ്ഥാനത്തേക്ക് ഉണ്ണി മുകുന്ദനും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

കഴിഞ്ഞ 25 വര്‍ഷമായി ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബു സ്ഥാനമൊഴിയുന്നു എന്നതാണ് ഇത്തവണ നടക്കുന്ന അമ്മ സംഘടന തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. സിദ്ധിഖ്, ഉണ്ണി ശിവപാല്‍, കുക്കു പരമേശ്വരന്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പത്രിക നല്‍കിയിരിക്കുന്നത്.

അമ്മയുടെ നിലവിലെ ട്രഷററായ സിദ്ദിഖിന്റെ കാലാവധി ജൂണ്‍ 30ന് പൂര്‍ത്തിയാകും. ഈ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ഏക വ്യക്തിയായതിനാല്‍ പുതിയ ഭാരവാഹിയായി ഉണ്ണി മുകുന്ദന്‍ സ്ഥാനമേല്‍ക്കും. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷനെ കൂടാതെ മഞ്ജു പിള്ള, ചേര്‍ത്തല ജയന്‍ എന്നിവരാണ് മത്സര രംഗത്തുള്ളത്.

സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജ്, അനൂപ് ചന്ദ്രന്‍ എന്നിവരും മത്സരിക്കുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വനിതകള്‍ ഉള്‍പ്പെടെ 15 പേരും പത്രിക നല്‍കിയിട്ടുണ്ട്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ 11 തസ്തികകളിലായി 12 പേരാണ് മത്സരരംഗത്തുള്ളത്. ടൊവിനോ തോമസൊഴികെ കാലാവധി പൂര്‍ത്തിയാക്കിയ കമ്മറ്റിയില്‍ നിന്ന് ആരും ഇത്തവണ മത്സരിക്കുന്നില്ല.

ആകെ ഭാരവാഹികളില്‍ നാല് പേര്‍ വനിതകളായിരിക്കണമെന്നാണ് സംഘടനയുടെ ഭരണഘടന. വോട്ടവകാശമുള്ള 506 അംഗങ്ങളുണ്ട് അമ്മയിൽ. മൂന്ന് വർഷത്തിലൊരിക്കലുള്ള തെരഞ്ഞെടുപ്പ് പൊതുയോഗമാണ് ഇന്ന് നടക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version