Connect with us

കേരളം

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി മോഹൻലാൽ

Rajeev Chandrashekhar about Mohanlal

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി മോഹൻലാൽ. കേന്ദ്രമന്ത്രിയുടെ രാജ്യതലസ്ഥാനത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച. അദ്ദേഹത്തെ ക്ഷണിക്കാൻ കഴിഞ്ഞതിൽ രാജീവ് ചന്ദ്രശേഖർ സന്തോഷം പ്രകടിപ്പിച്ചു.

കൂടിക്കാഴ്ചയുടെ ചിത്രങ്ങളും എക്‌സിൽ എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലഫ്റ്റനൻ്റ് കേണൽ പദവി നേടിയ മോഹൻ ലാൽ പത്മശ്രീ, പത്മഭൂഷൺ പുരസ്കാര ജേതാവ് കൂടിയാണെന്നും അദ്ദേഹം കുറിച്ചു.

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘എമ്പുരാന്റെ’ ഷൂട്ടിങ്ങ് ആരംഭിക്കുന്നത് ഡൽഹിയിൽ. ചിത്രീകരണത്തിനായി മോഹൻലാലും പൃഥ്വിരാജും സംഘവും ഡൽഹിയിലെത്തി. . ഇന്ന് ചിത്രത്തിന്റെ പൂജ നടന്നു. 30 ദിവസത്തെ ഷെഡ്യൂളാണ് ഡൽഹിയിലേത്. ഇതിന് ശേഷം ഷിംല, ലഡാക്ക് എന്നിവിടങ്ങളിൽ വെച്ചായിരിക്കും ചിത്രീകരണം.

‘മലയാളത്തിൻ്റെ പ്രിയപ്പെട്ട സിനിമാ താരം ശ്രീ. മോഹൻലാലിനെ ന്യൂഡൽഹിയിലെ വസതിയിൽ സ്വീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ടെറിട്ടോറിയൽ ആർമിയിൽ ഓണററി ലഫ്റ്റനൻ്റ് കേണൽ പദവി നേടിയ മോഹൻ ലാൽ പത്മശ്രീ, പത്മഭൂഷൺ പുരസ്കാര ജേതാവ് കൂടിയാണ്’- രാജീവ് ചന്ദ്രശേഖർ എക്‌സിൽ കുറിച്ചു.

അതേസമയം കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയം 2023 പരിപാടിക്ക് ആശംസകളുമായി നടന്‍ മോഹന്‍ലാല്‍. മലയാളിയെന്ന നിലയില്‍ രണ്ട് കാര്യങ്ങളിലാണ് തനിക്ക് ഏറ്റവും കൂടുതല്‍ അഭിമാനം തോന്നിയിട്ടുള്ളതെന്ന് മോഹന്‍ലാല്‍ ആശംസവീഡിയോയില്‍ പറയുന്നു.

ലോകത്ത് എവിടെ ചെന്നാലും കേരളത്തെ അറിയുക, വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും പേരിലാണ്. അത് മലയാളിക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മലയാളിയായതിലും കേരളത്തില്‍ ജനിച്ചതിലും താന്‍ അഭിമാനിക്കുന്നുയെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version