Connect with us

കേരളം

ടൂറിസം വികസനം; ആദ്യം വേണ്ടത് യാത്രാ സൗകര്യമെന്ന് മോഹൻലാൽ

Published

on

ലോക ടൂറിസം ദിനത്തിൽ ആശയങ്ങൾ പങ്കുവച്ച് മോഹൻലാലും ടൂറിസം മന്ത്രി മുഹമ്മദ് റിയാസും ട്വന്റിഫോർ ചാനലിന്റെ മോർണിംഗ് ഷോയിൽ. നിരവധി രാജ്യങ്ങളിൽ സഞ്ചരിച്ച വ്യക്തിയെന്ന നിലയിൽ സംസ്ഥാനത്തെ ടൂറിസം സാധ്യതകൾ വികസിപ്പിക്കാൻ മന്ത്രിയുമായി നിരവധി ആശയങ്ങളാണ് താരം പങ്കുവച്ചത്. ടൂറിസം വികസിപ്പിക്കാൻ ആദ്യം വേണ്ടത് യാത്രാ സൗകര്യമാണെന്ന് മോഹൻലാൽ പറഞ്ഞു.

ദീർഘദൂര യാത്രകൾ നടത്തുന്നവർ ഓരോ രണ്ട് മണിക്കൂറിലും ഡ്രൈവിംഗ് നിർത്തുന്നതാണ് അപകടങ്ങൾ ഒഴിവാക്കാൻ നല്ലത്. അതുകൊണ്ട് തന്നെ പാതയിലുടനീളം ശുചിമുറികളും ലഘുഭക്ഷണശാലകളുമുണ്ടാകുന്നത് അത്യാവശ്യമാണെന്നും മോഹൻലാൽ മന്ത്രിയോട് പറഞ്ഞു.

‘മലബാർ ഭാഗങ്ങളിലെ പ്രദേശങ്ങളൊക്കെ നിരവധി ടൂറിസം സാധ്യതകൾ തുറന്നിടുന്നുണ്ട്. യാത്രാ സൗകര്യം ആണ് പ്രധാനം. എത്തിപ്പെടാൻ സഞ്ചാരികൾക്ക് സാധിക്കണം. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വിശ്രമിക്കാനുള്ള സ്ഥലം, ശുചിമുറികൾ, ലഘുഭക്ഷണ ശാലകൾ എന്നിവ അത്യാവശ്യമാണ്’- മോഹൻലാൽ.

ജലഗതാഗത സാധ്യത ഉപയോഗപ്പെടുത്താവുന്ന സംസ്ഥാനമാണ് കേരളം. തിരുവനന്തപുരത്ത് നിന്ന് തുടങ്ങി ജല മാർഗം പല ജില്ലകൾ പിന്നിടുന്ന പദ്ധതിയെന്ന ആശയത്തെ കുറിച്ചും മോഹൻലാൽ പങ്കുവച്ചു. ഭക്ഷണ ടൂറിസം, മെഡിക്കൽ ടൂറിസം എന്നീ ആശയങ്ങളെ കുറിച്ചും മോഹൻലാൽ പങ്കുവച്ചു. കേരളത്തിലെ ഓരോ ജില്ലകളിലും വിവിധ തരം ഭക്ഷണസംസ്‌കാരമാണ്. അതുകൊണ്ട് തന്നെ കേരളത്തിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ ഇതിന് സാധിക്കും. ആയുർവേദ ചികിത്സയാണ് മെഡിക്കൽ ടൂറിസം എന്നതുകൊണ്ട് അർത്ഥം വയ്ക്കുന്നത്. എന്നാൽ അംഗീകൃത സ്ഥാപനങ്ങൾക്ക് മാത്രമേ ഈ അനുമതി നൽകാൻ പാടുള്ളുവെന്ന് മന്ത്രി മുഹമ്മദ് റിയാസിനെ മോഹൻലാൽ ഓർമിപ്പിച്ചു.

വിനോദ സഞ്ചാര വികസനത്തിന് കേരളത്തിൽ വിപുലമായ പദ്ധതികൾ തയാറാണെന്ന് അഭിമുഖത്തിനിടെ ടൂറിസം മന്ത്രി അറിയിച്ചു. കാരവാൻ ടൂറിസത്തെ കുറിച്ചും മന്ത്രി മുഹമ്മദ് റിയാസ് പങ്കുവച്ചു. ആദ്യ ഘട്ടത്തിൽ നൂറ് കാരവാനുകൾ ഒരുക്കിയാണ് പദ്ധതി നടപ്പാക്കുക. അധികമാരും സഞ്ചരിക്കാത്ത കേരളത്തിലെ പ്രകൃതി മനോഹരമായ നിരവധി ഇടങ്ങളിലാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. റോഡ് വികസനം, കായൽ ടൂറിസം, കാമ്പസ് ക്ലബുകൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version