Connect with us

കേരളം

ഷഹാനയുടെത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; പോസറ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി

പരസ്യചിത്ര മോഡലും നടിയുമായ കാസര്‍കോട് സ്വദേശിനി ഷഹാനയുടെ ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. രാസപരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. കബറടക്കം രാത്രി നടക്കും.

അതേസമയം ഷഹാനയുടെ ശരീരത്തില്‍ ചെറിയമുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മര്‍ദ്ദനമേറ്റിട്ടുള്ളതാണോ മുറിവുകള്‍ എന്നത് പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. അതിനിടെ ഭര്‍ത്താവ് സജ്ജാദ് പൊലീസിനു നല്‍കിയ മൊഴി പുറത്ത്. പണത്തെച്ചൊല്ലി ഷഹാനയുമായി നിരന്തരം തര്‍ക്കിച്ചിരുന്നതായി സജ്ജാദ് പൊലീസിനോട് പറഞ്ഞു.

അഭിനയിച്ച ശേഷം ഷഹാനയ്ക്ക് ലഭിക്കുന്ന പണം ഏതു ബാങ്കില്‍ നിക്ഷേപിക്കണം എന്നതിനെ ചൊല്ലി ദിവസവും തര്‍ക്കമുണ്ടായിരുന്നു. തന്റെ ലഹരി ഉപയോഗത്തില്‍ ഷഹനയ്ക്ക് എതിര്‍പ്പുണ്ടായിരുന്നുവെന്നും സജ്ജാദ്‌ െപാലീസിനോട് പറഞ്ഞു. സജ്ജാദും ഷഹനയും താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ലഹരി വസ്തുക്കള്‍ കണ്ടെത്തിയിരുന്നു.

അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ്, സജ്ജാദിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഷഹാനയെ കൊലപ്പെടുത്തിയതാണെന്നാണ് ഷഹനയുടെ മാതാപിതാക്കളുടെ ആരോപണം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടകവീട്ടില്‍ ഷഹാനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജനലഴിയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version