Connect with us

ദേശീയം

ദൗത്യസംഘം പുഴയിലിറങ്ങി, ഡൈവ് ചെയ്‌ത ഈശ്വർ മൽപെ ഒഴുക്കിൽപ്പെട്ടു

Published

on

sirurresc.jpeg

ഷിരൂരിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന് വേണ്ടി പുഴയിലിറങ്ങി തിരച്ചിൽ ആരംഭിച്ചു. ഡൈവ് ചെയ്‌ത ഈശ്വർ മൽപെ ഒഴുക്കിൽപ്പെട്ടു. മൂന്ന് തവണ വെള്ളത്തിനടിയിൽ ഇറങ്ങി. പല തവണ മുങ്ങിയെങ്കിലും ഈശ്വർ മൽപെ അതിവേഗം തിരിച്ചുകയറിയെന്നാണ് വിവരം. മൽപെയെ തിരിച്ചെത്തിച്ച് ദൗത്യസംഘം. ശരീരത്തിൽ കെട്ടിയിരുന്ന വടം പൊട്ടിയതാണ് അപകട കാരണം. നാവിക സേന സുരക്ഷിതമായി ഈശ്വർ മൽപെയെ കരയ്ക്കെത്തിച്ചു. സാഹസികമായ രക്ഷാ ദൗത്യം തുടരുമെന്ന് ദൗത്യസംഘം അറിയിച്ചു.

സിഗ്നൽ കിട്ടിയ സ്ഥലത്ത് ഈശ്വർ മൽപെ രണ്ടു തവണ ഇറങ്ങി. മൂന്നാം തവണ ഇറങ്ങിയപ്പോൾ റോപ്പ് പൊട്ടി 50 മീറ്ററോളം ഒഴുകിപ്പോയി. പിന്നീട് നാവികസേന രക്ഷിക്കുകയായിരുന്നു. എന്നാൽ കൂടുതൽ ആഴത്തിലേക്ക് ഈശ്വറിന് പോകാൻ കഴിഞ്ഞില്ല. നദിയുടെ താഴ്ചയിലേക്ക് പോയെങ്കിലും അടിയൊഴുക്ക് ശക്തമായത് കൊണ്ട് തിരിച്ചു കയറേണ്ടി വന്നെന്നും എംഎൽഎ പറഞ്ഞു. നിലവിൽ ഭക്ഷണം കഴിക്കാനായി ബ്രേക്ക് എടുത്തിരിക്കുകയാണ്. അതിനു ശേഷം ദൗത്യം തുടരുമെന്നും വലിയ ആത്മവിശ്വാസമാണ് ഈശ്വർ മൽപെ പ്രകടിപ്പിക്കുന്നതെന്നും എം വിജിൻ എംഎൽഎ പറഞ്ഞു.

വീണ്ടും നദിയിലേക്ക് ഇറങ്ങുമെന്ന് ഡൈവേഴ്‌സ്. ഡൈവേഴ്‌സിന് വെള്ളത്തിൽ ഉറച്ച് നിൽക്കാൻ ബുദ്ധിമുട്ട്. ശക്തമായ അടിയൊഴുക്കാണ് പുഴയിൽ. 6.8 നോട്സ്ആണ് അടിയൊഴുക്ക്. ഈശ്വർ മൽപെയടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം ശനിയാഴ്ചയാണ് ഇവിടെ എത്തിയത്.

മത്സ്യത്തൊഴിലാളികളുടെ ബോട്ട് എത്തിച്ചാണ് മൺകൂനക്ക് അരികെ ഇവരെത്തിയത്. നാവികസേനയും മത്സ്യത്തൊഴിലാളികളും ഇവരുടെ കൂടെയുണ്ട്. 12 ദിവസമായി തുടരുന്ന ദൗത്യത്തിൽ ആദ്യമായാണ് പുഴയിലിറങ്ങി തിരച്ചിൽ നടത്തുന്നത്.

ഗാംഗാവലി പുഴയിലേക്കിറങ്ങാൻ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഈശ്വർ മൽപെ രംഗത്തെത്തിയിരുന്നു. 100 അടി താഴ്ചയിലേക്ക് വരെ പോയിട്ടുണ്ട്, ഇതിനേക്കാളും ഒഴുക്കുള്ള ഘട്ടങ്ങളിൽ പോലും ദൗത്യങ്ങളിൽ പോയിട്ടുണ്ട്. കർണാടകത്തിൽ തന്നെ നിരവധി രക്ഷാപ്രവർത്തനങ്ങൾ ഇവർ നടത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ തികഞ്ഞ ആത്മവിശ്വാസമാണ് ഇവർ പ്രകടിപ്പിച്ചിരിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version