Connect with us

കേരളം

ഇ സഞ്ജീവനിയില്‍ ഡോക്ടറെ നേരില്‍ കണ്ട് മന്ത്രി വീണാ ജോര്‍ജ്

Published

on

സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനിയില്‍ പ്രവേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഡോക്ടറെ കണ്ടു. കോവിഡ് പശ്ചാത്തലത്തില്‍ ധാരാളം പേര്‍ ഇ സഞ്ജീവനി ഉപയോഗിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇ സഞ്ജീവനിയുടെ പ്രവര്‍ത്തനം, ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷന്‍, വെയിറ്റിംഗ് സമയം എന്നിവ മനസിലാക്കാനാണ് മന്ത്രി നേരിട്ട് ഇ സഞ്ജീവനി പ്ലാറ്റ്‌ഫോമില്‍ പ്രവേശിച്ചത്.

പേര് രജിസ്റ്റര്‍ ചെയ്ത് ടോക്കണ്‍ നമ്പര്‍ കിട്ടിയ ശേഷം ഒന്നര മിനിറ്റ് മാത്രമേ മന്ത്രിക്ക് ക്യൂവില്‍ കാത്തിരിക്കേണ്ടി വന്നുള്ളൂ. വീഡിയോ കോണ്‍ഫറന്‍സിലൂടെ തൃശൂരില്‍ നിന്നുള്ള ഡോക്ടര്‍ അഭിന്യ ഓണ്‍ലൈനില്‍ വന്നു. മന്ത്രിയാണ് അപ്പുറത്തെന്ന് മനസിലാക്കിയതോടെ ഡോക്ടര്‍ അമ്പരന്നു. ഇ സഞ്ജീവനിയുടെ പ്രവര്‍ത്തനം നേരിട്ട് മനസിലാക്കാനാണ് എത്തിയതെന്ന് മന്ത്രി അറിയിച്ചു. രോഗികളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഡോക്ടര്‍ പറഞ്ഞു. ഇന്ന് 50 രോഗികള്‍ക്ക് കണ്‍സള്‍ട്ടേഷന്‍ നല്‍കി. രാവിലെ 8 മണി മുതല്‍ ഉച്ചവരെയാണ് ഡ്യൂട്ടി സമയം. 90 ശതമാനവും സത്യസന്ധമായ രോഗികളാണെന്നും ഡോക്ടര്‍ പറഞ്ഞു.

ഇ സഞ്ജീവനിയില്‍ ഡോക്ടര്‍മാരെ കാണുന്നതിനുള്ള കാത്തിരിപ്പ് സമയം പരമാവധി കുറയ്ക്കാന്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കോവിഡ് സാഹചര്യത്തില്‍ ഇ സഞ്ജീവനി ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version