Connect with us

കേരളം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്ത ഹർജികൾ തള്ളി ഹൈക്കോടതി

Published

on

ഫോക്കസ് ഏരിയ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്ത ഹർജികൾ ഹൈക്കോടതി തള്ളി. വിദ്യാർത്ഥികൾ അടക്കമുള്ളവരാണ് ഹർജികൾ നൽകിയത്. കേരള വിദ്യാർത്ഥികൾക്ക് ഇന്ത്യയിലെ മറ്റു ബോർഡുകളിൽ പഠിച്ചുവരുന്ന വിദ്യാർഥികളുമായി മത്സരിക്കേണ്ടതിനാൽ സിലബസ് വെട്ടിച്ചുരുക്കിയാൽ അത് അവരുടെ ഭാവിയെ ബാധിക്കുമെന്ന കാര്യം ഹൈക്കോടതി ശരിവെച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർഥികൾക്ക് ബാക്കി സിലബസ് ട്യൂഷന് പോയി പഠിച്ച് മത്സര പരീക്ഷ എഴുതാൻ കഴിഞ്ഞെന്നുവരില്ല.

ഫോക്കസ് ഏരിയയിൽ നിന്ന് മാത്രം  പഠിപ്പിക്കുവാനോ പഠിക്കുവാനോ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശമൊന്നും നൽകിയിട്ടില്ല.ക്ലാസുകൾ 2021  നവംബർ മുതൽ തന്നെ തുടങ്ങിയെന്ന സർക്കാർ വാദത്തെ എതിർത്തിട്ടില്ല. കഴിഞ്ഞ അക്കാഡമിക് വർഷത്തേതു പോലെ സിലബസ്  ഉദാരമാക്കിയാൽ അത് കേരള ബോർഡിൽ പഠിച്ചു വരുന്ന മിടുക്കരായ വിദ്യാർഥികൾക്ക് അഖിലേന്ത്യ മത്സരപരീക്ഷകളിലെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കും . 

നിലവിൽ വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു വച്ച പരീക്ഷാ പാറ്റേണിൽ 70% ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നും ബാക്കി 30% നോൺ ഫോക്കസ് ഏരിയയിൽ നിന്നുമായിരിക്കും.  കൂടാതെ,  50% വീതം  ചോയ്സ് ക്വസ്റ്റ്യൻസ് ഫോക്കസ് ഏരിയയിൽ നിന്നും നോൺ ഫോക്കസ് ഏരിയയിൽ നിന്നും ഉണ്ടാകും. ഇത്തരമൊരു ചോദ്യരീതിയിലും  മൂല്യനിർണയ രീതിയിലും കൂടി ഏറ്റവും മികച്ച വിദ്യാർത്ഥികളെ കണ്ടെത്താനാകും. നിലവിൽ വിഭാവനം ചെയ്തിട്ടുള്ള പരീക്ഷാരീതി മികവുറ്റ വിദ്യാർഥികൾക്ക് മികച്ച മാർക്ക് നേടി ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾക്കും അഡ്മിഷനും വഴിയൊരുക്കും. ഇതിനകം തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പ്രകാരം 5-1-2022 മുതൽ 22-1-2022  വരെ ചോദ്യപേപ്പറുകൾ സെറ്റ് ചെയ്തു  കഴിഞ്ഞു.

വിദ്യാർത്ഥികളുടെ ഗുണത്തെ മുൻനിർത്തിയാണ് സർക്കാർ തീരുമാനമെന്ന് ഹൈക്കോടതി ശരിവെച്ചുവെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. ഹൈക്കോടതി വിധിയനുസരിച്ച് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version