കേരളം
ആളിയാര്‍ അണക്കെട്ട് തുറക്കുന്നതിൽ തമിഴ്‌നാട് മുന്നറിയിപ്പ് നല്‍കിയെന്ന് ജലവിഭവ മന്ത്രി
ആളിയാര്‍ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. വിവരം കളക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തിലെ ഉദ്യേഗസ്ഥനെ അറിയിച്ചിരുന്നതായി മന്ത്രി പറഞ്ഞു.
തമിഴ്‌നാട് അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. അവിടുന്ന് താഴേക്കുള്ള ഒരുക്കങ്ങള്‍ കൃത്യമായി നടത്തി. അണക്കെട്ട് തുറക്കുന്ന വിവരം റവന്യൂ മന്ത്രി അടക്കം അറിഞ്ഞതാണ്. ജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നതായി റവന്യൂ മന്ത്രി അറയിച്ചിരുന്നു എന്ന് റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.
അണക്കെട്ട് തുറന്ന് ഏഴു, എട്ടു മണിക്കൂര്‍ കൊണ്ടാണ് കേരളത്തില്‍ ജലം എത്തിയത്. നിലവില്‍ മുന്നറിയിപ്പ് പരിധിയിലും താഴെയാണ് ജലനിരപ്പുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹര്യം ഇല്ലെന്ന് മന്ത്രി അറിയിച്ചു. ഡാമിലെ ജലം ഇരു സംസ്ഥാനങ്ങളും സംയുക്തമായ അളവുകളിലാണ് ശേഖരിക്കുന്നത്. തമിഴ്‌നാടും കേരളവും തമ്മില്‍ പ്രശ്‌നം ഉണ്ട് എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമത്തിന് ഇവിടെ പ്രസക്തി ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംയുക്തമായി പല കാര്യങ്ങലും ആലോചിച്ചു പോകേണ്ട സംസ്ഥാനങ്ങളാണ് തമിഴ്‌നാടും കേരളവും. മുല്ലപ്പെരിയാര്‍ പോലുള്ള വിഷയങ്ങള്‍ പരിഹരിക്കുന്നതിന് ഇരു സംസ്ഥാനങ്ങളും ചേര്‍ന്നുള്ള ആലോചനകളും ചര്‍ച്ചകളും അനിവാര്യമാണെന്ന് മന്ത്രി അറിയിച്ചു.ശക്തമായ മഴയെ തുടര്‍ന്ന് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് തമിഴ്‌നാട് ആളിയാര്‍ ഡാം തുറന്നുവിട്ടത്.
സെക്കന്‍റില്‍ ആറായിരം ഘനയടി വെള്ളമാണ് തുറന്നത്, ഇതോടെ പാലക്കാട് ചിറ്റൂര്‍, യാക്കര പുഴകളില്‍ വെള്ളം കുത്തിയൊലിച്ചു വന്നു.അപ്രതീക്ഷിതമായി വെള്ളം വന്നത് ജനങ്ങളെ ആകെ പരിഭ്രാന്തിയിലാക്കി, തമിഴ്‌നാട് ഡാം തുറക്കുന്നത് കൃത്യമായി കേരളത്തെ അറിയിച്ചിരുന്നെങ്കിലും, കേരളം അത് ജനങ്ങളിലെത്തിക്കുന്നതില്‍ വീഴ്ചവരുത്തിയതാണ് ആശങ്കയ്‌ക്കിടയാക്കിയത്.