കേരളം
തൊഴിലാളികളുടെ അവസാന സമരമാർഗമായിരിക്കണം പണിമുടക്കെന്ന് മന്ത്രി പി രാജീവ്
തൊഴിലാളികളുടെ അവസാന സമരമാർഗമായിരിക്കണം പണിമുടക്കെന്ന് വ്യവസായിക മന്ത്രി പി രാജീവ്. കൊല്ലം ചവറയിലെ കെഎംഎംഎൽ കമ്പനിയിൽ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ തരുന്ന പണം ചെലവാക്കി പൊതുമേഖലാ സ്ഥാപനങ്ങൾക്ക് എന്നും മുന്നോട്ട് പോകാൻ കഴിയില്ല. സ്ഥാപനങ്ങൾ പ്രൊഫഷണലായി പ്രവർത്തിച്ച് സ്വയം ലാഭകരമാകണം. കെഎംഎംഎല്ലിൽ ഒരു ദിവസം പണി മുടക്കിയാൽ കോടികളുടെ നഷ്ടമാണെന്നും മന്ത്രി ഓർമിപ്പിച്ചു.