Connect with us

കേരളം

നമ്പി നാരയണന്റെ പേരില്‍ കേരളത്തില്‍ നിന്നൊരു വാര്‍ത്താ വിനിമയ ഉപഗ്രഹം; ‘നമ്പിസാറ്റ് 1’ പ്രഖ്യാപിച്ചു

കേരളത്തിലെ ആദ്യത്തെ എയ്‌റോസ്‌പേസ് സ്റ്റാര്‍ട്ടപ്പായ ‘ഐ എയ്റോ സ്‌കൈ’ വികസിപ്പിച്ച ആദ്യ വാര്‍ത്താവിനിമയ ഉപഗ്രഹം ‘നമ്പിസാറ്റ് 1’ന്റെ പ്രഖ്യാപനവും ഐ ഹബ് റോബട്ടിക്സിന്റെ പുതിയ പ്രൊഡക്ഷന്‍ ഹൗസും വ്യാവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. റോബട്ടിക്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഐ ഹബ് റോബട്ടിക്സിന്റെ അനുബന്ധ സ്ഥാപനമാണ് ‘ഐ എയ്‌റോ സ്‌കൈ’. ഉപഗ്രഹത്തിന് ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ പേരാണ് നല്‍കിയത്.

നമ്പി സാറ്റ് 1 ദുരന്ത നിവാരണം, പരിസ്ഥിതി, കൃഷി എന്നീ മേഖലകള്‍ക്ക് ആവശ്യമായ കൃത്യതയുള്ള ഡേറ്റ ലഭ്യമാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. നിർമിത ബുദ്ധിയുടെ സഹായവും നമ്പി സാറ്റ് ഉപയോഗിക്കുന്നതിനാല്‍ ഇതിന്റെ ഡേറ്റയ്ക്ക് കൃത്യതയേറും. 5.6 കിലോഗ്രാം മാത്രം ഭാരമുള്ള നാനോ സാറ്റലൈറ്റിനു 30-35-20 സെന്റിമീറ്റര്‍ വലുപ്പം മാത്രമാണുള്ളത്. റിമോട്ട് സെന്‍സിങ് ക്യാമറ, ഡേറ്റയും വോയ്സ് സിഗ്‌നലുകളും ഭൂമിയിലേക്ക് അയയ്ക്കുന്ന കമ്യൂണിക്കേഷന്‍ സിസ്റ്റം എന്നിവയാണു സാറ്റലൈറ്റിലുള്ളത്.

വിക്ഷേപണത്തിനുള്ള സാങ്കേതിക സഹായത്തിനായി കമ്പനി ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനെ (ഐ.എസ്.ആര്‍.ഒ) സമീപിച്ചതായി ഐ ഹബ് റോബോട്ടിക്സ് സി.ഇ.ഒ ആദില്‍ കൃഷ്ണ പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാക്കിയ നമ്പി സാറ്റ് 1 ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രമോഷന്‍ ആന്‍ഡ് ഓതോറൈസേഷന്‍ സെന്ററിന്റെ (IN-SPACe) സഹകരണത്തോടെ ഐ.എസ്.ആര്‍.ഒയുടെ റോക്കറ്റില്‍ വിക്ഷേപിക്കാനായി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. എയ്‌റോ സ്‌കൈ സ്വന്തമായി വികസിപ്പിക്കുന്ന ആദ്യ റോക്കറ്റ് 2026ഓടെ വിക്ഷേപിക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version