Connect with us

കേരളം

എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഴിമതിയുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദന്‍

Published

on

എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഴിമതിയുണ്ടെന്ന് മന്ത്രി എം വി ഗോവിന്ദന്‍. സേനയെ നാണം കെടുത്തുന്ന രീതിയില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നു. ഷാപ്പുകളില്‍ നിന്നും മാസപ്പടി വാങ്ങുന്നു. അഴിമതിക്ക് അവകാശമുണ്ട് എന്ന ഹുങ്കാണ് ചിലര്‍ക്ക്.

ഉദ്യോഗസ്ഥര്‍ക്ക് നല്ല ശമ്പളമുണ്ട്. ശമ്പളം ഇല്ലെങ്കില്‍ അതിന് വേണ്ടി സമരം നടത്തണം. അതിനല്ലേ സംഘടന. അതിന് പകരം കൃത്യമായി മാസപ്പടിയും, ഓരോ ഷാപ്പില്‍ നിന്നും ബാറില്‍ നിന്നും മാസാമാസം ഇത്ര ആയിരം റുപ്പിക കിട്ടിയാലേ അടങ്ങൂ എന്ന മാനസികാവസ്ഥയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പുറപ്പെട്ടാല്‍ എന്താകും എക്‌സൈസ് വകുപ്പിന്റെ അവസ്ഥയെന്ന് മന്ത്രി ചോദിച്ചു.

ഇത്തരം ഉദ്യോഗസ്ഥര്‍ ആത്മപരിശോധന നടത്തണം. തിരുത്താത്തവര്‍ ഇന്നല്ലെങ്കില്‍ നാളെ കുടുങ്ങും. എക്‌സൈസിലെ ഓരോരുത്തരുടെയും വിവരം തന്റെ മുമ്പിലുണ്ട്. ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന് ആരും ധരിക്കേണ്ടെന്നും മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version