Connect with us

കേരളം

ബജറ്റ് അവഗണനയിലെ അതൃപ്തി പരസ്യമാക്കി മന്ത്രി ജെ ചിഞ്ചുറാണി

Published

on

images 2.jpeg

ബജറ്റ് വിഹിതം കുറഞ്ഞുവെന്ന് മന്ത്രി ചിഞ്ചുറാണി. കഴിഞ്ഞ തവണത്തെക്കാൾ 40 ശതമാനം കുറവു വരുത്തിയെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. തുകവെട്ടിക്കുറച്ച സംഭവത്തിൽ മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി.

പ്രശ്നം പരിഹരിക്കുമെന്ന് കരുതുന്നു. ഡൽഹി യാത്രയ്ക്ക് ശേഷം മുഖ്യമന്ത്രിയെ കാണും. ധനമന്ത്രിയോട് വിഷയം സംസാരിച്ചിരുന്നു. സി പി ഐ മന്ത്രിമാരോട് വിവേചനം കാണിച്ചുവെന്ന് കരുതുന്നില്ലെന്നും ചിഞ്ചുറാണി വ്യക്തമാക്കി.

ബജറ്റിലെ അവഗണനയിൽ ധനമന്ത്രിയുമായി ചർച്ച നടത്തുമെന്ന് നേരത്തെ ഭക്ഷ്യമന്ത്രി ജി ആർ അനിലും വ്യക്തമാക്കിയിരുന്നു. മുന്നണിക്ക് അകത്തും, മന്ത്രിസഭയിലും അടക്കം സംസാരിക്കും, അനുകൂല നടപടി ഉണ്ടാകുമെന്നും ഉറപ്പുണ്ടെന്നും ഭക്ഷ്യമന്ത്രി പറഞ്ഞിരുന്നു. വിഷയത്തിൽ പരസ്യമായി പ്രതികരിക്കുന്നില്ലെന്നും ഭക്ഷ്യ വകുപ്പ് കടന്ന് പോകുന്നത് വലിയ പ്രതിസന്ധിയിലൂടെയാണെന്നും ജി ആർ അനിൽ ചൂണ്ടിക്കാണിച്ചു.

സി പി ഐ മന്ത്രിമാരുടെ വകുപ്പുകളിൽ ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് വിവാദമായിരുന്നു. നേരത്തെ ബജറ്റ് അവതരണത്തിന് ശേഷം ധനകാര്യമന്ത്രിക്ക് ഹസ്തദാനം ചെയ്യാൻ ജി ആർ അനിൽ തയ്യാറാകാതിരുന്നത് അതൃപ്ചിയുടെ സൂചനയായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. വിഷയത്തിൽ സി പി ഐ നേതൃത്വത്തിനും അതൃപ്തിയുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version