Connect with us

കേരളം

പാൽ സംഭരണ പ്രതിസന്ധിക്ക് പരിഹാരം ഉടൻ; മന്ത്രി ജെ ചിഞ്ചുറാണി

Published

on

Chinchu Rani

കോവിഡും ലോക്ഡൗണും നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിലനിൽക്കുന്ന പാൽ സംഭരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തരയോഗം വിളിച്ചു ചേർത്ത് മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാനത്തെ മൂന്നു മേഖലകളിൽ പ്രവർത്തിക്കുന്ന ക്ഷീര സഹകരണ യൂണിയനുകളുടെ നേതൃത്വത്തിൽ പാൽ സംഭരണം ഊർജ്ജിതമായി നടത്താൻ മന്ത്രി നിർദ്ദേശം നൽകി.

അധികമായി സംഭരിക്കുന്ന പാൽ അംഗനവാടികൾ, ഡൊമിസിലിയറി കെയർ സെന്റർ, കോവിഡ് ഫസ്റ്റ‌്‌ലെയിൻ ട്രീറ്റ് മെന്റ് സെന്റർ, അതിഥി തൊഴിലാളി ക്യാമ്പുകൾ, ആദിവാസി കോളനികൾ തുടങ്ങിയ സ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനുള്ള പദ്ധതിയും തയ്യാറാക്കി. ഇതിനു പുറമേ കൂടുതൽ പാൽ സംഭരിച്ച് ലഭ്യമായ സ്ഥലങ്ങളിലെ പാൽപ്പൊടി ഫാക്ടറികളിൽ എത്തിച്ച് പാൽപ്പൊടിയാക്കി മാറ്റി നിലവിലെ പ്രതിസന്ധി തരണംചെയ്യാനുള്ള പദ്ധതിയും തയ്യാറാക്കി. ഇതേ രീതിയിൽ സംഭരണത്തിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ടവർക്ക് മന്ത്രി നിര്‍ദ്ദേശം നൽകി.

നിലവിൽ 80 ശതമാനം സംഭരണംവരെ സാധ്യമാകുന്നുണ്ട്. ഒരാഴ്ചമുൻപ് 60 ശതമാനം മാത്രമായിരുന്നു. തിങ്കളാഴ്ചയോടെ സംഭരണം 100 ശതമാനം എത്തിക്കുമെന്നും അതോടുകൂടി നിലവിലെ പ്രതിസന്ധിക്ക് അടിയന്തര പരിഹാരമാകുമെന്നും മന്ത്രി അറിയിച്ചു. ഇത്തരം സാഹചര്യങ്ങൾ മേലിൽ ഉണ്ടാകാതിരിക്കാൻ ദീർഘകാല പദ്ധതികൾ ആവശ്യമാണെന്നും അതിനുള്ള നടപടികൾക്ക് തുടക്കമിടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കോവിഡ് 19 മൂലം പല സംസ്ഥാനങ്ങളിലും ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പാലിന്റെ ഉപഭോഗത്തിൽ ഗണ്യമായ ഇടിവുണ്ടായി. മലബാർ മേഖലയിൽ മാത്രം പ്രതിദിനം നാല് ലക്ഷത്തിലധികം ലിറ്റർ പാൽ അധികമായി സംഭരിക്കേണ്ടിവന്നു. സാധാരണയായി ഇത്തരത്തിൽ സംഭരിക്കുന്നപാൽ മിച്ചംവന്നാൽ അയൽ സംസ്ഥാനങ്ങളായ തിമിഴ്നാട്, കർണ്ണാടക തുടങ്ങിയ സ്ഥലങ്ങളിലുള്ള പാൽപ്പൊടി ഫാക്ടറികൾ എത്തിച്ച് പൊടിയാക്കി മാറ്റുകയാണ് പതിവ്. എന്നാൽ, കോവിഡ് പ്രതിസന്ധി മറ്റു സ്ഥാനങ്ങളിലും പാൽ അധികമായി ശേഖരിക്കേണ്ട അവസ്ഥ സംജാതമാക്കി. ഇതാണ് സംസ്ഥാനത്തെ പാൽ സംഭരണം പ്രതിസന്ധിയിലെത്തിച്ചതെന്നും യോഗം വിലയിരുത്തി.

മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി ടിങ്കുബിസ്വാൾ ഐഎഎസ്, മിൽമ മാനേജിംങ് ഡയറക്ടർ സൂരജ് പാട്ടീൽ ക്ഷീരവികസനവകുപ്പ് ഡയറക്ടർ മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version