കേരളം
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സഹോദരന്‍ കോണ്‍ഗ്രസിലേക്ക്
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിം കുട്ടി കോണ്‍ഗ്രസിലേക്ക്. അല്‍പ്പസമയത്തിനകം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. അടുത്തദിവസം തന്നെ ഐശ്വര്യ കേരളയാത്രയില്‍ വച്ച് കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുന്നതാണ്.
കഴിഞ്ഞയാഴ്ച സിനിമാ സംവിധായകനും അഭിനേതാവുമായ രമേഷ് പിഷാരടി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചിരുന്നു.
ഇടവേള ബാബുവും പാര്‍ട്ടിയിലെത്തിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരളയാത്രയില്‍ സംവിധായകന്‍ മേജര്‍ രവി പങ്കെടുത്തെങ്കിലും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചിരുന്നില്ല.