Connect with us

കേരളം

മാധ്യമ പ്രവർത്തകരെ രണ്ടു തട്ടുകളിലായി കാണരുത്; വി.ശിവദാസൻ എം.പി

Published

on

മാധ്യമ പ്രവർത്തകരെ രണ്ടു തട്ടുകളിലായി കാണുന്നത് നീതീകരിക്കാൻ ആവില്ലെന്നും പ്രാദേശിക മാധ്യമപ്രവർത്തകർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെങ്കിൽ അതിലെ വിഷയങ്ങളും പ്രയാസങ്ങളും എന്താണെന്ന് പഠിക്കാനും ബന്ധപ്പെട്ടവരെ അറിയിക്കാനും തയ്യാറാണെന്ന് വി. ശിവദാസൻ എംപി പറഞ്ഞു.

കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം തലശ്ശേരി ഐഎംഎ ഹാളിലെ നാസർ മട്ടന്നൂർ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം വർക്കിങ്ങ് ചെയർമാൻ എൻ.ധനഞ്ജയൻ അധ്യക്ഷനായി. സംസ്ഥാന രക്ഷാധികാരി ഡോ. മൂസക്കുഞ്ഞ്, ജനകീയ ഡോക്ടർ എ. ജോസഫ്, മുതിർന്ന പത്ര-ദൃശ്യ മാധ്യമ പ്രവർത്തകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കുടുംബ സംഗമം അഡ്വ.സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മാഹി എംഎൽഎ രമേഷ് പറമ്പത്ത് മുഖ്യാതിഥിയായിരുന്നു.

പത്രപ്രവർത്തകരുടെ മക്കളിൽ വിദ്യാഭ്യാസ മേഖലയിൽ മികവുപുലർത്തിയ കുട്ടികളെ സംസ്ഥാന പ്രസിഡൻറ് ജി.ശങ്കർ അനുമോദിച്ചു. ചിത്രകാരൻ കെ.കെ.മാരാർ മുഖ്യ പ്രഭാഷണം നടത്തി. എം.സി. പവിത്രൻ, എൻ.ഹരിദാസ്, സജീവ് മാറോളി, ബഷീർ ചെറിയാണ്ടി, അഡ്വ. എം. എസ്.നിഷാദ്, സംസ്ഥാന ജന.സെക്രട്ടറി മധു കടുത്തുരുത്തി, സംസ്ഥാന വൈസ് പ്രസിഡൻ്റ് സലിം മൂഴിക്കൽ, സംസ്ഥാന സെക്രട്ടറി കണ്ണൻ പന്താവൂർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജയേഷ് ചെറുപുഴ, അഭിലാഷ് പിണറായി, സംഘാടകസമിതി ജന. കൺവീനർ ടി കെ അനീഷ് എന്നിവർ സംസാരിച്ചു.

ഉച്ചതിരിഞ്ഞ് നടന്ന പ്രതിനിധി സമ്മേളനം  പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധിയും പെൻഷനും അനുവദിക്കണമെന്ന് പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം ഡോ. ഹെർമൻ ഗുണ്ടർട്ട് നഗറിൽ സംസ്ഥാന ജന.സെക്രട്ടറി മധു കടുത്തുരുത്തി ഉദ്ഘാടനം ചെയ്തു. 

സി.ബാബു (പ്രസിഡണ്ട്), എൻ. പ്രശാന്ത്, നാസർ വലിയേടത്ത്  (വൈസ് പ്രസിഡണ്ടുമാർ), ടി.കെ. അനീഷ് (ജനറൽ.സെക്രട്ടറി), സന്തോഷ് കൊയിറ്റി, റോമി.പി.ദേവസ്യ (ജോയിൻ്റ്. സെക്രട്ടറിമാർ), ദേവദാസ് മത്തത്തിൽ (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി  തെരഞ്ഞെടുത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version