Connect with us

കേരളം

ലഹരിയോട് ‘നോ’ പറയാന്‍ കുട്ടികളെ പ്രാപ്തരാക്കണമെന്ന് എം.ബി രാജേഷ്

എല്ലാതരത്തിലുള്ള ലഹരികളോടും നോ പറയാന്‍ കുട്ടികള്‍ പഠിക്കണമെന്നും രക്ഷകര്‍ത്താക്കളും അധ്യാപകരും ഇതിനായി കുട്ടികളെ പ്രാപ്തരാക്കണമെന്നും മന്ത്രി എം.ബി രാജേഷ്. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണത്തോടനുബന്ധിച്ച് വിമുക്തി മിഷന്‍, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ബോധവത്കരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വെഞ്ഞാറമൂട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ലഹരി ഒരു മാരകവിപത്തായി നമുക്ക് ചുറ്റുമുണ്ടെന്നും അത് പ്രധാനമായും ലക്ഷ്യം വെക്കുന്നത് കുട്ടികളെയാണെന്നും മന്ത്രി പറഞ്ഞു. പ്രലോഭനങ്ങളിലൂടെ കുട്ടികളെ ലഹരിക്കടിമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിനാല്‍തന്നെ കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന അസാധാരണത്വം രക്ഷകര്‍ത്താക്കളും അധ്യാപകരും ശ്രദ്ധിക്കണം. ലഹരി ഉപയോഗത്തിലെ ചതിക്കുഴികള്‍ കുട്ടികള്‍ തിരിച്ചറിയണമെന്നും സഹപാഠികളാരെങ്കിലും ലഹരി ഉപയോഗിക്കുന്നതായോ, അപരിചിതരുമായി ഇടപഴകുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം അധ്യാപകരെ അറിയിക്കണം.വിദ്യാലയങ്ങളില്‍ ലഹരിക്കെതിരായ ജാഗ്രതാ സമിതികള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധ്യാപകരും ജനപ്രതിനിധികളും ഉറപ്പുവരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പൊലീസും എക്‌സൈസും ബോധവത്കരണത്തിനൊപ്പം ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ ലഹരി വില്‍ക്കുന്നവരുടെയും സംശയകരമായ സാഹചര്യത്തിലുള്ളവരുടെയും ഡാറ്റാ ബേസ് തയാറാക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കക്ഷിരാഷ്ട്രീയഭേദ്യമന്യേ എല്ലാവരും രംഗത്തിറങ്ങണമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ ഡി.കെ. മുരളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, എക്‌സൈസ് കമ്മിഷണര്‍ മഹിപാല്‍ യാദവ്, ജോയന്റ് എക്‌സൈസ് കമീഷണര്‍ ആർ. ഗോപകുമാര്‍ര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിദ്യാർഥികള്‍, രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും പങ്കെടുത്തു

 

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version